മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ നിരവധി സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ച ദിവ്യ ഉണ്ണി എന്ന നടി തന്നെ മലയാളത്തിൽ വല്ലാതെ മോഹിപ്പിച്ച ഒരു സിനിമയെക്കുറിച്ച് തുറന്നു പറയുകയാണ്. അത് പോലെ ഒരു സിനിമ ചെയ്യുന്നത് വലിയ മോഹമായിരുന്നുവെന്നും അത് കൊണ്ട് അതിന്റെ തിരക്കഥാകൃത്തിനോട് തനിക്ക് വേണ്ടി അങ്ങനെയൊരു സിനിമ ചെയ്തു തരുമോ എന്ന് ചോദിച്ചു പിറകെ നടക്കുമായിരുന്നുവെന്നും തന്റെ സിനിമാ ജീവിതത്തിലെ വേറിട്ട നിമിഷങ്ങൾ ഒരു ചാനലിലെ ടോക് ഷോയിൽ പങ്കുവച്ചു കൊണ്ട് ദിവ്യ ഉണ്ണി പറയുന്നു.
“പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന നിരവധി നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും മനസ്സിൽ മോഹമായി കിടന്നൊരു കാര്യമുണ്ട്. ‘കമലദളം’ പോലെ ഒരു സിനിമ. നൃത്തത്തിന് പ്രാധാന്യം നൽകി കൊണ്ടൊരു സിനിമ എന്റെ മോഹമായിരുന്നു. ‘കമലദളം’ എഴുതിയ ലോഹി അങ്കിളിനോട് ഞാൻ എപ്പോഴും പറയും, എനിക്ക് അത് പോലെ ഒരു സിനിമ എഴുതി തരാൻ. നോക്കട്ടെ എന്ന് അദ്ദേഹം മറുപടി തരും. പക്ഷെ അത് നടന്നില്ല. ‘കമലദളം’ അത്ര കൊതിയോടെ നോക്കിക്കാണുന്ന ഒരു സിനിമയാണ്. അതിലെ ലാലേട്ടനെയും, മോനിഷയുടെയും വിനീതിന്റെയുമൊക്കെ പ്രകടനം എത്ര ബ്യൂട്ടിഫുൾ ആണ്. ഞാനും ആഗ്രഹിച്ചിരുന്നു അത് പോലെ ഒരു സിനിമ”. ദിവ്യ ഉണ്ണി പറയുന്നു.
Post Your Comments