സീരിയലിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ബാലാജി ശര്‍മ. ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കാൻ അവസരത്തിനായി കാത്തിരിക്കുന്നവർക്ക് പ്രചോദനമാകുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് ബാലാജി.
സിനിമയില്‍ അവസരം ചോദിക്കുന്നതില്‍ തെറ്റല്ലെന്നും അതില്‍ നാണക്കേട് വിചാരിക്കേണ്ട ആവശ്യമില്ലെന്നും ബാലാജി പറയുന്നു. തനിക്ക് പലപ്പോഴും അവസരം ലഭിച്ചത് നേരിട്ട് പോയി ചോദിച്ചത് കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു.
സിനിമയിൽ ചാൻസ് ചോദിക്കുന്നത് തെറ്റാണോ ? നാണക്കേടാണോ ? ആരോട് ചോദിക്കും, എങ്ങനെ ചോദിക്കും ? എന്നിങ്ങനെയുള്ള സംശയങ്ങൾക്കുള്ള ഒരു ഉത്തരമാണ് ബാലാജി നൽകുന്നത്.
Post Your Comments