തന്റെ സിനിമയിൽ എന്തുകൊണ്ട് സൂപ്പർ താരങ്ങൾ അഭിനയിക്കില്ല എന്നതിന് ഫിലോസഫിക്കലായി മറുപടി പറയുകയാണ് സംവിധായകനും നടനും തിരക്കഥാകൃത്തുമൊക്കെയായ ബാലചന്ദ്ര മേനോൻ. സമയം സിനിമയിൽ പ്രധാനമാണെന്നും മറ്റുള്ളവരുടെ സമയത്തിന് പിന്നാലെ പോയാൽ പലതും ചെയ്യാൻ കഴിയില്ലെന്നും ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവെ ബാലചന്ദ്ര മേനോൻ പറയുന്നു.
ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയിൽ മമ്മൂട്ടി അഭിനയിച്ചതൊഴിച്ചാൽ ബാക്കിയുള്ള തന്റെ ഭൂരിഭാഗം സിനിമകളിലും ബാലചന്ദ്ര മേനോൻ തന്നെയായിരുന്നു ഹീറോയായി അഭിനയിച്ചത്.
“എനിക്ക് തീരെ അഭിഷണീയമാല്ലത്ത കാര്യമാണ് ‘യൂ ആർ ദി ക്യൂ’ എന്നത് ഫോണിൽ കേൾക്കുന്നത്. ഒരാളെ ഞാൻ ഫോണിൽ വിളിക്കുമ്പോൾ ‘യു ആർ ദി ക്യൂ’ എന്ന് പറയുമ്പോൾ കുറച്ചു നേരം വെയിറ്റ് ചെയ്യാം, ഇത് ശീലമാക്കാൻ എനിക്ക് താല്പര്യമില്ലാത്ത കൊണ്ടാണ് ഞാൻ ഇതിലേക്ക് ഒതുങ്ങിയത്. അപ്പോൾ എന്റെ സിനിമയിൽ ആര്? അതിനു ഞാൻ അടുത്ത മാർഗം നോക്കും. ആരോഗ്യവും, ശേഷിയും ഉള്ളത് കൊണ്ടാണല്ലോ നമ്മുടെ കാര്യങ്ങളൊക്കെ ചെയ്യുന്നത്. നമുക്ക് ഒരു കാര്യം ചെയ്യമെന്നു തോന്നിയാൽ മറ്റുള്ളവരുടെ സമയത്തിനു പിന്നാലെ പോയാൽ ഒരുപാടു കാര്യങ്ങൾ ചെയ്യാൻ പറ്റാതെയാകും. ആത്മാഭിമാനം സൂക്ഷിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് സിനിമ രംഗത്ത് ഒരുപാടു കടമ്പകൾ കടക്കേണ്ടി വരും. സിനിമ എന്നത് വലിയൊരു സാമ്രാജ്യമാണ്. ഇതൊരു മാർക്കറ്റ് ആണ്. ഇവിടെ ഇന്നത്തെ സ്റ്റോക്ക് ആണ് നമ്മൾ നോക്കുന്നത്. ഇന്ന് എന്താണ് വില എന്ന് നോക്കിയാണ് കാര്യങ്ങൾ നടക്കുന്നത്”.
Post Your Comments