Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralInterviewsLatest NewsMollywoodMovie GossipsNEWS

ആറാട്ട് ചിത്രീകരണം ; കോവിഡ് പ്രതിരോധത്തിനായി മാത്രം ചെലവിട്ടത് 35 ലക്ഷം, തുറന്നു പറഞ്ഞ് ബി.ഉണ്ണിക്കൃഷ്ണൻ

കേരളത്തിലെ കോവിഡ് കണക്കുകള്‍ എന്തുകൊണ്ട് വര്‍ധിച്ചിരിക്കുന്നുവെന്ന് മനസിലായി, ബി.ഉണ്ണിക്കൃഷ്ണൻ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിൻറെ ‘ആറാട്ട്’. കോവിഡ് പശ്ചാത്തലത്തിൽ ചിത്രീകരണം നടത്തിയതിന്റെ ബുദ്ധിമുട്ടുകൾ തുറന്നു പറയുകയാണ് ഇപ്പോൾ ചിത്രത്തിന്റെ സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണൻ. മുപ്പത്തിരണ്ട് കോടി ബജറ്റിട്ട സിനിമയ്ക്ക് കോവിഡ് പ്രതിരോധത്തിനായി മാത്രം മുപ്പത്തിയഞ്ച് ലക്ഷം രൂപ മുടക്കേണ്ട വന്നതായി ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ ബി.ഉണ്ണിക്കൃഷ്ണൻ പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണന്റെ തുറന്നു പറച്ചിൽ.

ചിത്രീകരണത്തിന്റെ ഭാഗമായി ഇതര സംസ്ഥാങ്ങളിൽ പോകേണ്ടതായി വന്നു. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് സംസ്ഥാനത്ത് സിനിമ ഷൂട്ടിങ്ങെന്നത് ഏറെ ആശ്വാസകരമാണ് . എന്നാൽ അതുപോലെ തന്നെ ചെലവേറിയതുമാണെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു.

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി നടീനടന്മാരെയും സാങ്കേതികപ്രവര്‍ത്തകരെയുമെല്ലാം ഷൂട്ടിങ് കഴിയുന്നതുവരെ പ്രത്യേകമായി താമസിപ്പിച്ചു. വാഹനങ്ങളുടെയടക്കം എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെ ചെലവേറിയെന്ന് ബി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു . ഇതരസംസ്ഥാനങ്ങളിലെ സാങ്കേതികപ്രവര്‍ത്തകരുമായി പ്രവര്‍ത്തിച്ചപ്പോഴാണ് കേരളത്തിലെ കോവിഡ് കണക്കുകള്‍ എന്തുകൊണ്ട് വര്‍ധിച്ചിരിക്കുന്നുവെന്ന് മനസിലായത്. നമുക്കിവിടെ കൃത്യമായ പരിശോധനകൾ നടത്തുന്നുണ്ട്.

ഒടുവില്‍ ടെസ്റ്റ് വേണ്ടത്രയില്ലാത്ത ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരെ കൂടി ഇവിടെ പരിശോധന നടത്തുകയായിരുന്നുവെന്നും ബി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button