തമിഴ് ചലച്ചിത്ര ലോകത്തെ താര ദമ്പതിന്മാരായ വിജയകുമാർ -മഞ്ജുളയുടെ മൂത്ത മകൾ വനിത വിജയ്കുമാറിൻറ്റെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു ഈ കാലയളവില്‍ വൈറലായി മാറിയിരുന്നത്. സംവിധായകനായ പീറ്റര്‍ പോളിനെയാണ് നാലാമതും വനിത വിവാഹം കഴിച്ചത്. ഇത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു.
Read Also: മായാവി സിനിമയിലേക്കോ ? വൈറലായി ക്യാരക്ടർ പോസ്റ്ററുകൾ
ഇപ്പോള്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരം. 1995 ല്‍ കൗമാര പ്രായത്തില്‍ വിജയിയുടെ നായികയായിട്ടാണ് വനിത വെള്ളിത്തിരയിൽ ആദ്യ പടിയെടുത്തു വയ്ക്കുന്നത്. ചന്ദ്രലേഖ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതിന് ശേഷം നടന്‍ ആകാശുമായി വിവാഹിതയായി. വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും മറ്റ് പല മേഖലകളിലായി വനിത സജീവമായിരുന്നു.
Read Also: ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ദി പ്രീസ്റ്റ് ; ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി
ഇപ്പോള്‍ പുറത്ത് വരുന്ന വാർത്തകൾ പ്രകാരം 25 വര്‍ഷങ്ങള്‍ക്ക് ശേഷം വനിത വീണ്ടും നായികയാവുന്നു എന്നതാണ്. സ്ത്രീ കേന്ദ്രീകൃതമായി ഒരുക്കുന്ന ചിത്രത്തിൽ പ്രധാനപ്പെട്ടൊരു വേഷത്തില്‍ വനിതയുമെത്തുന്നു. ആദം ദസന്‍ ആണ് ചിത്രത്തിൻറ്റെ സംവിധായകൻ . വനിതയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also: അവാർഡ് ജേതാക്കളെ അപമാനിച്ചുവെന്ന ആരോപണം ; സർക്കാർ ചെയ്തതാണ് ശരിയെന്ന് കനി കുസൃതി
ഇക്കഴിഞ്ഞ ജൂണ്‍ 27 നായിരുന്നു വനിത വിജയ്കുമാറും പീറ്റര്‍ പോളും തമ്മിലുള്ള വിവാഹം. ആദ്യഭാര്യയില്‍ നിന്നും വിവാഹമോചനം നേടാതെയുള്ള പീറ്ററിൻറ്റെ രണ്ടാം വിവാഹം വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. എന്നാല്‍ നാല് മാസം പോലും പൂര്‍ത്തിയാവുന്നതിന് മുന്‍പ് വനിതയുമായുള്ള ബന്ധം അവസാനിപ്പിച്ച് പീറ്റര്‍ ആദ്യ ഭാര്യയുടെ അടുത്തേക്ക് തന്നെ മടങ്ങി പോയി.
Post Your Comments