കര്‍ഷക സമരം സംഘര്‍ഷത്തില്‍ കലാശിച്ചതിനെതിരെ പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. താനൊരു തോല്‍വിയാണ്. തനിക്ക് ആ സംഘര്‍ഷത്തെ നിയന്ത്രിക്കാനായില്ലല്ലോ എന്ന് ട്വിറ്ററില്‍ കുറിച്ചാണ് താരം സംഘർഷത്തെ വിമര്‍ശിച്ചത്.
Read Also: സീമ തനിക്ക് പറ്റിയ നായികയാണെന്ന് മമ്മൂട്ടി പറയുമായിരുന്നു: എസ് എൻ സ്വാമി തുറന്നു സംസാരിക്കുന്നു
”ഇത് ഒഴിവാക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു, പക്ഷേ ഞാന്‍ പരാജയപ്പെട്ടു ….എൻറ്റെ പരാജയം വളരെ വലുതാണ് …. എൻറ്റെ നിഷ്‌ക്രിയത്വം വലിയ തോല്‍വിയാണ്…എൻറ്റെ തല ലജ്ജയാല്‍ താഴ്ന്നു പോകുന്നു… എൻറ്റെ രാജ്യത്തിൻറ്റെ സമഗ്രത സംരക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല… ഞാന്‍ ഇന്ന് ഒരു പരാജയമാണ്” എന്നാണ് കങ്കണയുടെ ട്വിറ്ററിൽ കുറിച്ചത്.
കഴിഞ്ഞ ദിവസം കര്‍ഷകരെ തീവ്രവാദികള്‍ എന്നു വിളിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ചതിന് തന്നെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കാനാവില്ലെന്ന് പലരും പറഞ്ഞെന്നും എന്നാല്‍ ഇപ്പോള്‍ കര്‍ഷകര്‍ ചെയ്യുന്ന അതിക്രമങ്ങളെ പിന്തുണയ്ക്കുന്നവരും രാജ്യദ്രോഹികളാണെന്നും കങ്കണ പറഞ്ഞിരുന്നു.
https://twitter.com/KanganaTeam/status/1354301681043992577
”കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ചെന്ന് പറഞ്ഞ് ആറ് ബ്രാന്‍ഡുകളാണ് കരാര്‍ പിന്‍വലിച്ചത്. കര്‍ഷകരെ തീവ്രവാദി എന്ന് വിളിച്ചവരെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ സാധിക്കില്ലെന്നായിരുന്നു അവരുടെ വാദം. ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന ഓരോ ഇന്ത്യക്കാരും രാജ്യദ്രോഹികളാണെന്നാണ് പറയാനുള്ളത്”; കങ്കണ അഭിപ്രായപ്പെട്ടു.
Post Your Comments