തന്റെ സിനിമ ജീവിതത്തതിൽ തനിക്ക് മറക്കാൻ കഴിയാത്ത ഒരു അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടൻ പൃഥ്വിരാജ്. ‘എന്ന് നിന്റെ മൊയ്തീൻ’ എന്ന സിനിമയുമായി ബന്ധപ്പെട്ട അപൂർവ്വ നിമിഷത്തെക്കുറിച്ചാണ് ഒരു അഭിമുഖ പരിപാടിയിൽ പൃഥ്വിരാജിന്റെ തുറന്നു പറച്ചിൽ.
“ആർ എസ് വിമൽ എന്ന സംവിധായകൻ എന്നെ രണ്ടു മൂന്നു തവണ ‘എന്ന് നിന്റെ മൊയ്തീന്റെ’ സ്ക്രിപ്റ്റുമായി കാണാൻ ശ്രമിച്ചിട്ടും അത് നടന്നില്ല. പിന്നീട് ‘മെമ്മറീസ്’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അദ്ദേഹം എന്നോട് ‘എന്ന് നിന്റെ മൊയ്തീൻ’ എന്ന സിനിയമയുടെ കാര്യം പറയുന്നത് . കാഞ്ചനയുടെയും, മൊയ്തീന്റെയും ജീവിത കഥ പ്രമേയമാക്കി അദ്ദേഹം ചെയ്ത ഡോക്യുമെന്ററി ഞാൻ കണ്ടപ്പോൾ തന്നെ തീരുമാനിച്ചു, ഈ സിനിമ ഞാൻ ചെയ്യുമെന്ന്. അങ്ങനെ വിമലിനോട് കാഞ്ചന ചേട്ടത്തിയെ വിളിച്ചു തരാമോ? എനിക്കൊന്നു സംസാരിക്കണമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ കാഞ്ചന ചേട്ടത്തിയോട് ആദ്യമായി ഫോണിൽ സംസാരിച്ചു. അവർ പറഞ്ഞത് ഈ സിനിമയുടെ കഥയുമായി ആർ എസ് വിമൽ മറ്റു നടന്മാരെയും സമീപിച്ചിരുന്നു, പക്ഷെ പൃഥ്വിരാജ് ചെയ്താൽ മാത്രമേ ഇത് സിനിമയാക്കാൻ ഞാൻ അനുവാദം കൊടുക്കയുള്ളൂവെന്ന്. അത് എനിക്ക് മറക്കാൻ കഴിയാത്ത ഒരു നിമിഷമായി തോന്നി. എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മനോഹരമായ മൊമൻറ്സ് ആയിരുന്നു അത്”. പൃഥ്വിരാജ് പറയുന്നു.
Post Your Comments