CinemaGeneralMollywoodNEWS

എനിക്കൊപ്പം ഏറ്റവും കൂടുതൽ തവണ റൂം ഷെയർ ചെയ്ത നടൻ സുരേഷ് ഗോപിയാണ് : മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവച്ചു ജയറാം

എനിക്കൊപ്പം ഏറ്റവും കൂടുതൽ തവണ റൂം ഷെയർ ചെയ്ത വ്യക്തിയാണ് സുരേഷ്

സിനിമയ്ക്കപ്പുറം എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സഹോദരനാണ് സുരേഷ് ഗോപിയെന്നും. തനിക്കു ലഭിക്കുമെന്ന് കരുതിയിരുന്ന ‘ഒന്ന് മുതൽ പൂജ്യം വരെ’ എന്ന സിനിമയിലെ വേഷം സുരേഷ് ഗോപിയാണ് ചെയ്തത് എന്ന് മനസിലായപ്പോൾ എന്നിലും എന്ത് കൊണ്ടും സുരേഷ് ഗോപിക്ക് അർഹിച്ചതാണ് ആ വേഷമെന്നു തനിക്ക് തോന്നിയിരുന്നതായും ജയറാം പറയുന്നു. സിനിമയിൽ തനിക്കൊപ്പം ഏറ്റവും കൂടുതൽ തവണ റൂം ഷെയർ ചെയ്ത വ്യക്തിയാണ് സുരേഷ് ഗോപിയെന്നും ഒരു ചാനൽ അഭിമുഖത്തിൽ സംസാരിക്കവെ സുരേഷ് ഗോപിയുമായുള്ള മനോഹര നിമിഷങ്ങൾ പങ്കുവച്ചു കൊണ്ട് ജയറാം പറയുന്നു.

‘ഒന്ന് മുതൽ പൂജ്യം വരെ’ എന്ന സിനിമയിലെ വേഷം എനിക്ക് വാങ്ങി തരാമെന്നു സൈനുദ്ദീൻ പറഞ്ഞെങ്കിലും എനിക്കത് കിട്ടിയില്ല. പിന്നീട് ആ വേഷം ചെയ്ത ആളിനെ നേരിട്ട് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. എന്നിലും അയാൾക്ക് അർഹിച്ചതാണ് ആ റോൾ എന്ന് തോന്നി. അത്  ചെയ്തത് എന്റെ പ്രിയപ്പെട്ട സഹോദരനായ സുരേഷ് ഗോപിയായിരുന്നു. എന്റെ സിനിമയിലെ പ്രതിനായകനായും ഞങ്ങൾ ഒന്നിച്ച് നായകന്മാരായും പിന്നീട് സിനിമകൾ ചെയ്തു. എനിക്കൊപ്പം ഏറ്റവും കൂടുതൽ തവണ റൂം ഷെയർ ചെയ്ത വ്യക്തിയാണ് സുരേഷ്. എന്റെ ആദ്യകാല സിനിമകളായ ‘വിറ്റ്നസ്’ ‘കാലാൾപ്പട’ എന്നീ സിനിമകളിൽ എന്റെ വില്ലനായി അദ്ദേഹം അഭിനയിക്കുമ്പോഴെല്ലാം ഞങ്ങൾ ഒരു റൂമിലാണ് താമസിച്ചിരുന്നത്”.

shortlink

Related Articles

Post Your Comments


Back to top button