ലോഹിതദാസിന്റെയും, എംടിയുടേയുമൊക്കെ തിരക്കഥകളിൽ മികച്ച വേഷം ചെയ്തു സിനിമയിൽ ശ്രദ്ധ നേടിയ നടനാണ് സുധീഷ്. ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയിലെ ‘കിണ്ടി’ എന്ന കഥാപാത്രമായി കയ്യടി നേടിയ സുധീഷ് താൻ നായകനായി അഭിനയിച്ചപ്പോഴുണ്ടായ ഒരു ചമ്മലിന്റെ കഥ തുറന്നു പറയുകയാണ്. തന്റെ ചമ്മൽ മാറ്റിയത് നാടക നടനായ അച്ഛൻ ആണെന്നും സുധീഷ് ഒരു ചാനൽ അഭിമുഖത്തിൽ സംസാരിക്കവെ പങ്കുവയ്ക്കുന്നു.
‘തീവണ്ടി’ എന്ന സിനിമയിൽ ഞാൻ പുകവലിക്കുന്നത് കണ്ടു നിരവധി പേർ ചോദിച്ചിട്ടുണ്ട് സുധീഷ് യഥാർത്ഥ ജീവിതത്തിലും പുകവലിക്കുന്ന ആളാണ് അല്ലെ എന്ന്. സത്യത്തിൽ പുകവലി ശീലം എനിക്കില്ല. ‘തീവണ്ടി’ എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തതാണ് . മുൻപ് അച്ഛനൊപ്പം അഭിനയിച്ച ഒരു സിനിമയിൽ പുക വലിച്ചു കൊണ്ട് ഞാൻ അച്ഛന്റെ നെഞ്ചിൽ കുത്തി പിടിക്കുന്ന ഒരു രംഗമുണ്ട്. അത് എനിക്ക് ചെയ്യാൻ മടിയായിരുന്നു. പക്ഷെ അച്ഛനാണ് എനിക്ക് ധൈര്യം നൽകിയത്. നീ ധൈര്യമായി എന്റെ നെഞ്ചത്ത് കുത്തി പിടിക്കടാ ഇപ്പോൾ അച്ഛനും മകനുമില്ല നമ്മൾ കഥാപാത്രങ്ങളാണ് എന്ന് അച്ഛൻ പറഞ്ഞു. അത് പോലെ ഞാൻ നായകനായി അഭിനയിച്ച സിനിമയിൽ എനിക്ക് നായികമാർക്കൊപ്പം ഫോട്ടോ ഷൂട്ട് ചെയ്യുന്നതിൽ ഭയങ്കര മടിയാണ് പക്ഷെ സീനിൽ റൊമാന്റിക് രംഗങ്ങൾ ചെയ്യുമ്പോൾ ആ പ്രശ്നമില്ല. ഫോട്ടോ ഷൂട്ട് വരുമ്പോൾ എനിക്ക് ചമ്മലാണ്. അതും മാറ്റാൻ പ്രചോദനയമായത് അച്ഛന്റെ വാക്കുകൾ ആണ്. ഒരു ആർട്ടിസ്റ്റ് എന്നാൽ എല്ലാം ചെയ്യാൻ ആത്മവിശ്വാസമുള്ള ആളായിരിക്കണം എന്ന് അച്ഛൻ പറയുമായിരുന്നു”. സുധീഷ് പറയുന്നു.
Post Your Comments