GeneralLatest NewsMollywoodNEWSTV Shows

നിങ്ങൾ അങ്ങനെ അടിച്ചു പൊളിക്കേണ്ട, പൂർവ്വാധികം കരുത്തോടെ ഞാൻ തിരിച്ചുവരും ; കുറിപ്പുമായി ശാലു കുര്യൻ

മഞ്ജു പിള്ളയേയും മനേഷയെയും ഭാഗ്യലക്ഷ്‍മിയെയും ടാഗ് ചെയ്‍തായിരുന്നു ശാലുവിന്റെ പോസ്റ്റ്

സീരിയലിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാലു കുര്യൻ. അടുത്തിടയിലാണ് കുഞ്ഞു ജനിച്ച വിവരം ശാലു പങ്കുവെച്ചത്. ഇപ്പോഴിതാ ശാലു പങ്കുവെച്ച മറ്റൊരു ചിത്രവും കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്. നടി മഞ്ജു പിള്ളയേയും മനേഷയെയും ഭാഗ്യലക്ഷ്‍മിയെയും ടാഗ് ചെയ്‍തായിരുന്നു ശാലുവിന്റെ പോസ്റ്റ്. ഇവരോടൊപ്പമുള്ള ചിത്രവും ശാലു പങ്കുവയ്ക്കുന്നുണ്ട്.

തട്ടീം മുട്ടീം എന്ന പരമ്പരയിൽ ഇവർക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രത്തെ ശാലുവും അവതരിപ്പിക്കുന്നുണ്ട്. ഗർഭിണിയായപ്പോൾ സീരിയലിൽ നിന്ന് ഇടവേള എടുത്തിരുന്നു താരം. ഇപ്പോൾ ഉടൻ തിരിച്ചെത്തുമെന്ന് സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ശാലുവിന്റെ കുറിപ്പ്.

‘ പെണ്ണുങ്ങളേ, നിങ്ങളെ ഞാ വല്ലാതെ മിസ് ചെയ്യുന്നു, നമ്മുടെ പൊട്ടെ തമാശകളും, ലൂസ് ടോക്സും എല്ലാം മിസ് ചയ്യുന്നു. അങ്ങനെ ഞാൻ ഇല്ലാതെ നിങ്ങൾ അടിച്ചു പൊളിക്കേണ്ട പൂർവ്വാധികം കരുത്തോടെ ഞാൻ തിരിച്ചുവരും’- എന്ന കുറിപ്പാണ് ശാലു പങ്കുവച്ചിരിക്കുന്നത്. നടി മഞ്ജു പിള്ളയേയും മനേഷയെയും ഭാഗ്യലക്ഷ്‍മിയെയും ടാഗ് ചെയ്‍തായിരുന്നു ശാലുവിന്റെ പോസ്റ്റ്. ഇവരോടൊപ്പമുള്ള ചിത്രവും ശാലു പങ്കുവയ്ക്കുന്നുണ്ട്.

https://www.instagram.com/p/CKdcbG-pPq3/?utm_source=ig_web_copy_link

അടുത്തിടെയാണ് താരം ഒരു കുഞ്ഞിന് ജന്മം നൽകിയ വിവരം പങ്കുവയ്ക്കുന്നത്. കുഞ്ഞിന് രണ്ടുമാസം ആയെന്നും അഭിനയത്തിലേക്ക് തിരിച്ചുവരുമെന്നുമായിരുന്നു ഇൻസ്റ്റഗ്രാമിലൂടെ ശാലു പറഞ്ഞത്.

 

shortlink

Related Articles

Post Your Comments


Back to top button