
ടെലിവിഷൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സ്വാതി നിത്യാനന്ദ്. അടുത്തിടയിലായിരുന്നു താരത്തിന്റെ വിവാഹം. ഛായാഗ്രാഹകനായ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭര്‍ത്താവ്.ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
ഭ്രമണം എന്ന പരമ്പരയില്‍ നിന്നായിരുന്നു സ്വാതിയും പ്രതീഷും കണ്ടുമുട്ടുന്നതും മറ്റും. ഇരുവരുടെയും വിവാഹവും മറ്റും സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു. ഇപ്പോഴിതാ ഭർത്താവിനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് സ്വാതി പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.
‘ കെട്ടിയോൻ ഇഷ്ടം.. ഞങ്ങളുടെ തിരക്കകൾ കാരണം ഒരുമിച്ച് ചെലവഴിക്കാൻ വേണ്ടത്ര സമയം ലഭിക്കാറില്ല, പക്ഷേ എങ്ങനെയൊക്കെയോ ഞാൻ ഈ ദിവസങ്ങൾ തള്ളിനീക്കുന്നു, ശരിക്കും, മിസ് ചെയ്യുന്നു.. വേഗം മടങ്ങിവരൂ.. എന്നായിരുന്നു സ്വാതിയുടെ കുറിപ്പ്. വിവാഹശേഷവും അഭിനയരംഗത്ത് സജീവമാണ് സ്വാതി.
Post Your Comments