
ടെലിവിഷൻ പരമ്ബരകളിലൂടെ പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ സഹോദരിമാരാണ് രസ്‌ന, മെര്‍ഷീന എന്നിവർ. ബൈജു ദേവരാജിന്റെ പാരിജാതം എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് രസ്ന. പിനീട് ബിജുവിനെ തന്നെ വിവാഹം കഴിച്ച രസ്ന അഭിനയ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോൾ സീരിയലിൽ തിളങ്ങുന്നത് രസ്നയുടെ അനിയത്തി മെര്‍ഷീനയാണ്.
‘സത്യ എന്ന പെണ്‍കുട്ടി’ എന്ന പരമ്പരയിലൂടെയാണ് മെര്‍ഷീന മലയാളികൾക്ക് പ്രിയങ്കരിയായത്. ഇപ്പോഴിത തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചേച്ചിയുമൊന്നിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മെര്‍ഷീന. സ്‌ക്രീനില്‍നിന്നും വിട്ടുനില്‍ക്കുന്ന താരത്തെ വീണ്ടും കണ്ട സന്തോഷത്തിലാണ് ആരാധകര്‍. സാക്ഷി എന്ന പേരാണ് വിവാഹശേഷം രസ്‌ന സ്വീകരിച്ചിരിക്കുന്നത്.
https://www.instagram.com/p/CKbGXyjpChp/?utm_source=ig_web_copy_link
Post Your Comments