സായ് പല്ലവിയും ബാഹുവലിയിലൂടെ ത്രസിപ്പിച്ച വില്ലനായ റാണ ദഗുബാട്ടിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രം ‘വിരാട പര്‍വ്വം’ ഏപ്രില്‍ 30ന് തിയെറ്ററുകളിലെത്തും.
വേണു ഉടുഗുളയുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമ തൊണ്ണൂറുകളില്‍ ആന്ധ്രയില്‍ നടന്ന മാവേയിസ്റ്റ് നീക്കത്തെക്കുറിച്ചാണ് കഥ പറയുന്നത്. ഒരു നക്സലേറ്റിന്റെ വേഷമാണ് റാണയ്ക്ക്. സായ് പല്ലവിക്കും അഭിനയ പ്രാധാന്യമുള്ള വേഷമാണ് ലഭിച്ചിരിക്കുന്നത്.
റാണയാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രിയാമണി, നന്ദിത ദാസ്, ഈശ്വരി റാവു, സെറീന എന്നിവരാണ് വിരാട പര്വ്വത്തിലെമറ്റ് പ്രധാന കഥാപാത്രങ്ങള്‍.
Post Your Comments