GeneralHollywoodLatest NewsMovie GossipsNEWS

ബോഡി ഗാർഡുമായുള്ള പമീല ആൻഡേഴ്‌സണിന്റെ വിവാഹം ; തന്റെ കാമുകനെ തട്ടിയെടുത്തതാണെന്ന് മുൻകാമുകി

ഇത് ലോക്ക്ഡൗൺ പ്രണയമല്ലെന്നും തന്നെ വഞ്ചിക്കുകയാണ് ഇരുവരും ചെയ്തതെന്ന് മുൻകാമുകി

അമേരിക്കന്‍ നടിയും ടെലിവിഷന്‍ താരവുമായ പമീല ആന്‍ഡേഴ്സണ്‍ അഞ്ചാമതും വിവാഹിതയായ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നടിയുടെ ബോഡിഗാര്‍ഡായ ഡാന്‍ ഹെയ്ഹസ്റ്റിനെയാണ് പമീല വിവാഹം ചെയ്തത്. ഇപ്പോഴിതാ പമീല
ആന്‍ഡേഴ്‌സണിനെതിരെ ഡാന്‍ ഹെയ്ഹസ്റ്റിന്റെ മുൻ കാമുകി കാരി രംഗത്തു വന്നിരിക്കുകയാണ്.

തന്റെ കാമുകനെ പമേല തട്ടിയെടുത്തെന്നാണ് ഇവർ ആരോപിക്കുന്നത്. പമേല പറയുന്നതു പോലെ ഇത് ലോക്ക്ഡൗൺ പ്രണയമല്ലെന്നും തന്നെ വഞ്ചിക്കുകയാണ് ഇരുവരും ചെയ്തതെന്നും കാരി പറയുന്നു. ഡാനുമായി അഞ്ച് വർഷത്തെ ബന്ധമാണ് കാരിയ്ക്കുണ്ടായിരുന്നത്. ഇതിൽ മൂന്ന് കുട്ടികളുമുണ്ട്. പമേലയുമായുള്ള ഡാനിന്റെ ബന്ധത്തെ തുടർന്നാണ് താനും ഡാനും പിരിഞ്ഞതെന്ന് കാരി പറയുന്നു. തനിക്കൊപ്പം ഡാൻ താമസിക്കുന്ന സമയത്ത് തന്നെ പമേലയുമായി അടുപ്പമുണ്ടായിരുന്നു. മാർച്ച് അവസാനത്തോടെയാണ് താനും ഡാനുമായി പൂർണമായും അകന്നത്.

താൻ ഇപ്പോൾ ഈ കാര്യങ്ങൾ തുറന്നു പറയുന്നത് തങ്ങൾ ഇപ്പോൾ ഒന്നിച്ചല്ലെന്ന് ലോകത്തെ അറിയിക്കാനാണെന്നും കാരി പറയുന്നു. അമ്പത്തിമൂന്ന്കാരിയായ പമീലയുടെ അഞ്ചാം വിവാഹമാണ് ഡാനുമായുള്ളത്. താൻ ഇപ്പോൾ ഏറ്റവും സന്തോഷത്തിലാണെന്നായിരുന്നു വിവാഹ വാർത്ത പുറത്തു വിട്ടതിന് ശേഷം പമേല പറഞ്ഞത്. താൻ ആഗ്രഹിച്ചതു പോലൊരു പുരുഷന്റെ കൈകളിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും പമീല പറഞ്ഞു.

shortlink

Post Your Comments


Back to top button