മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതിയ നടനായിരുന്നു നടൻ ഭരത് ഗോപി. സ്വയംവരത്തിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളസിനിമയുടെ അഭിമാനതാരമായി മാറിയ ആ അതുല്യ പ്രതിഭ ഓര്‍മ്മയായിട്ട് ഇന്നേക്ക് 13 വർഷം. ഓർമ്മ ദിനത്തിൽ അച്ഛനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. അച്ഛന്റെ ഓർമ്മകൾ കുറിച്ചുകൊണ്ടാണ് മുരളി തന്റെ ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
“എതോ ജന്മകൽപ്പനയിൽ…ഏതോ ജന്മവീഥികളിൽ…ഇന്നും നീ വന്നു…ഒരു നിമിഷം…ഈ ഒരു നിമിഷം, വീണ്ടും നമ്മൾ ഒന്നായ്…” എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
https://www.facebook.com/murali.gopy/posts/2882788071965316
അടൂര്‍ ചിത്രം സ്വയംവരത്തിലൂടെയാണ് ഭരത് ഗോപിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് കൊടിയേറ്റം, യവനിക, പഞ്ചവടിപ്പാലം, കാറ്റത്തെ കിളിക്കൂട്, പാളങ്ങള്‍, ചിദംബരം, അക്കരെ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അതുല്യനടനായി വളരുകയായിരുന്നു ഭരത് ഗോപി എന്ന വേറിട്ട പ്രതിഭ. കൊടിയേറ്റത്തിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‘ അവാർഡ് അദ്ദേഹത്തെ തേടിയെത്തി. മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നാലു തവണയാണ് 1978, 1982, 1983, 1985) ഭരത് ഗോപിയെ തേടിയെത്തിയത്. 1991ല്‍ രാജ്യം ഭരത് ഗോപിയെ പത്മശ്രീ നല്കി ആദരിച്ചു.
Post Your Comments