രാജ്യം മുഴുവൻ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സിനിമയായിരുന്നു രാജമൗലി ഒരുക്കിയ ചിത്രമായിരുന്നു ബാഹുബലി. സിനിമയിൽ പ്രേക്ഷകരെ ഒന്നടങ്കം ആവേശം കൊള്ളിച്ച രംഗമായിരുന്നു നദിയിൽ ഉയർന്ന കയ്യിൽ ഇരിക്കുന്ന കുഞ്ഞു ബാഹുബലി. കേവലം 18 ദിവസം പ്രായമായ കുഞ്ഞാണ് ചിത്രത്തിൽ നായകൻ-നായികാ കാഥാപാത്രങ്ങളെക്കാളും ഏവരുടെയും ശ്രദ്ധ നേടിയത്. ഇപ്പോഴിതാ വളർന്നു വന്ന കുഞ്ഞു ബാഹുബലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
നായകകഥാപാത്രത്തിന്റെ ചെറുപ്പം ചെയ്തത് യഥാർത്ഥത്തിൽ ഒരു പെൺകുട്ടിയായിരുന്നു .2015ൽ പുറത്തിറങ്ങിയ ബാഹുബലി ഒന്നാം ഭാഗത്തിന്റെ തുടർച്ചയായ രണ്ടാം ഭാഗത്തിന്റെ വഴിത്തിരിവാകുന്ന രംഗത്തിലാണ് കുഞ്ഞു ബാഹുബലിയുടെ വരവ്. തൻവി എന്ന കുഞ്ഞിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു.ആറു വയസ്സുകാരിയായ തൻവി ഇപ്പോൾ യു.കെ.ജി. വിദ്യാർത്ഥിനിയാണ്. 2017ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി. നടി രമ്യ കൃഷ്ണന്റെ കയ്യിലിരിക്കുന്ന രംഗങ്ങളിലാണ് കുഞ്ഞു ബാഹുബലി കൂടുതലായും ശ്രദ്ധ നേടിയത്
Post Your Comments