
റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത മൾട്ടി സ്റ്റാർ ചിത്രമായിരുന്നു ‘തെങ്കാശിപ്പട്ടണം’, സുരേഷ് ഗോപി, ലാൽ ദിലീപ്, സംയുക്ത വർമ്മ, കാവ്യാ മാധവൻ, ഗീതു മോഹൻദാസ് തുടങ്ങിയ വമ്പൻ താര നിര അണിനിരന്ന ചിത്രം തിയേറ്ററിൽ മെഗാ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു. തന്റെ എക്കാലത്തെയും വിജയ സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ ഒരു അഭിമുഖ പരിപാടിയിലെ രസകരമായ സംഭവത്തെക്കുറിച്ചാണ് തനിക്ക് ഓർമ്മ വരുന്നതെന്ന് ചിത്രത്തിന്റെ സംവിധായകരിൽ ഒരാളായ മെക്കാർട്ടിൻ പറയുന്നു.
“ക്രിസ്മസ് റിലീസായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംയുകത കാവ്യ, ഗീതു, തുടങ്ങിയവർ പങ്കെടുക്കുന്ന ഒരു അഭിമുഖ പരിപാടി ഒരു ടെലിവിഷൻ ചാനൽ ടെലികാസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. അഭിമുഖം നേരത്തെ ഷൂട്ട് ചെയ്തിട്ടു ക്രിസ്മസ് ദിനത്തിൽ സംപ്രേഷണം ചെയ്യാൻ വേണ്ടിയാണു ഇത് എടുക്കുന്നത് , പക്ഷെ സംയുക്ത അഭിമുഖത്തിൽ കയറി പറഞ്ഞു. “എല്ലാവർക്കും എന്റെ ക്രിസ്മസ് ആശംസകൾ” പക്ഷെ അന്ന് ഞാൻ ഇവിടെ ഉണ്ടാവില്ല എന്ന ഡയലോഗ് കൂടി പറഞ്ഞതോടെ സംഭവം ആകെ കുളമായി. അത് കഴിഞ്ഞു ഗീതുവിന്റെ അബദ്ധം ഇതായിരുന്നു “എല്ലാവർക്കും എന്റെ ക്രിസ്മസ് ഓണാശംസകൾ”. മലയാളായി അല്ലാതിരുന്ന ഗീതു വിചാരിക്കുന്നത് ഈ ആശംസകൾ എന്ന് പറയുന്നതിനോടൊപ്പം മലയാളികൾ എപ്പോഴും ചേർക്കുന്ന ഒന്നാണ് ഓണാശംസകൾ എന്നതാണ്. അങ്ങനെ ആ അഭിമുഖ പരിപാടി അവർ കുളമാക്കി കയ്യിൽ കൊടുത്തു”. മെക്കാർട്ടിൻ പറയുന്നു
Post Your Comments