
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ മാത്രമല്ല, പ്രിയയും മകൻ ഇസഹാക്കുമൊക്കെ പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. കുടുംബത്തിനോടൊപ്പം ചെലവിടുന്ന നിമിഷങ്ങൾ എല്ലാം ചാക്കോച്ചൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. തന്റെ പ്രിയ പത്നി പ്രിയ തരുന്ന പിന്തുണയുമെല്ലാം ചാക്കോച്ചൻ പൊതുവേദികളിൽ വെച്ച് തുറന്നു പറഞ്ഞിട്ടിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ പ്രിയപത്നിക്കൊപ്പമുള്ള ചിത്ര പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ” ലവ് യൂ ബ്യൂട്ടിഫുൾ ലേഡീ,” എന്നാണ് ചിത്രം പങ്കുവച്ച് കൊണ്ട് ചാക്കോച്ചൻ കുറിച്ചത്. 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാവുന്നത്.
https://www.instagram.com/p/CKk7oNAM1fP/?utm_source=ig_web_copy_link
Post Your Comments