ഒടിയന്റെ കഥ വീണ്ടും മലയാളത്തില്‍. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്സ് നിര്‍മ്മിച്ച് നവാഗതയായ ശ്രീഷ്മ ആര് മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങി. ‘കരുവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കാണ് ഏറെ പ്രാധാന്യം. ത്രില്ലര്‍ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ തിരക്കഥ സംവിധായിക തന്നെയാണ് നിര്‍വഹിക്കുന്നത്.
ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ഹാരി മോഹന്‍ദാസ് എഡിറ്റിങ്ങും, റോഷന് സംഗീതവും നിര്‍വ്വഹിക്കുന്നു. ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിമാണ് സിനിമ നിര്‍മ്മിക്കുന്നത്.
ഫെബ്രുവരി 10ന് പാലക്കാടും സമീപപ്രദേശങ്ങിലുമായി ചിത്രീകരണം ആരംഭിക്കും.
Post Your Comments