പൊളിറ്റിക്കൽ ഡ്രാമയായി സായ് കബീർ ഒരുക്കുന്ന ചിത്രത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി നടി കങ്കണ റണാവത്ത് എത്തുന്നു. കങ്കണയുടെ നിർമ്മാണക്കമ്പനിയായ മണികർണിക പ്രൊഡക്ഷൻസ് ആണ് സിനിമ നിർമ്മിക്കുന്നത്. ഒരു ബയോപിക് ആയിരിക്കില്ല എന്ന് കുറിച്ചുകൊണ്ടായിരുന്നു കങ്കണ ചിത്രത്തെക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്.
ഞങ്ങൾ ഒരു സിനിമയുടെ പണിപ്പുരയിലാണ്. തിരക്കഥ അവസാന ഘട്ടത്തിലാണ്. ഇത് ഇന്ദിരാഗാന്ധിയുടെ ബയോപിക് അല്ല, പൊളിറ്റിക്കൽ ഡ്രാമയാണ്. ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടുകൾ മനസ്സിലാക്കാൻ എൻ്റെ തലമുറയെ ചിത്രം സഹായിക്കും. നിരവധി മികച്ച താരങ്ങൾ സിനിമയുടെ ഭാഗമാവും. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന നേതാവിനെ അവതരിപ്പിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. ചിത്രം ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ്.’- വാർത്താകുറിപ്പിലൂടെ കങ്കണ അറിയിച്ചു.
Post Your Comments