ഇന്നും പ്രേക്ഷകമനസ്സിൽ നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് ഗൗതം മേനോൻ ചിലമ്പരശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ 2010ല്‍ പുറത്തിറങ്ങിയ ‘വിണ്ണൈത്താണ്ടി വരുവായാ’എന്ന ചിത്രം. ഇപ്പോഴിതാ ആ മാജിക്കൽ കൂട്ടുകെട്ട് വീണ്ടും ഒരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഗൗതം മേനോനും ചിലമ്പരശനും ഒന്നിക്കുന്ന മൂന്നാമത്തെ ഫീച്ചര്‍ ചിത്രമാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. വിണ്ണൈത്താണ്ടി വരുവായായ്ക്കു ശേഷം 2016ല്‍ അച്ചം യെന്‍പത് മദമയെടാ എന്ന ചിത്രവും ഈ കൂട്ടുകെട്ടില്‍ പുറത്തെത്തിയിരുന്നു.
വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ ഗണേഷ് ആണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ഈ പ്രോജക്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നാലെയെത്തും.
വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘മാനാട്’ ആണ് ചിമ്പുവിന്റെ പുതിയ ചിത്രം
Post Your Comments