ഒരു സമയത്ത് കഥ പറയാൻ വരുന്ന ആരെയും സ്വാഗതം ചെയ്യുന്ന പരിപാടി തനിക്ക് ഉണ്ടായിരുന്നുവെന്നും ഇപ്പോൾ സാമ്പത്തിക നഷ്ടം മൂലം അത് ഫോണിൽ കൂടിയാക്കിയെന്നും നടൻ മനോജ് കെ ജയൻ പങ്കുവയ്ക്കുന്നു. നല്ല കഥയുമായി വരുന്ന ആർക്കും തന്റെ ഡേറ്റ് ഓപ്പൺ ആണെന്ന് പറയുന്ന മനോജ് കെ ജയൻ പലരും പറയാൻ വരുന്ന കഥ നേരിൽ കേട്ടത് മൂലം ചായ കുടിയിലൂടെ കുറെയധികം പൈസ നഷ്ടമായെന്ന് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് മനോജ് കെ ജയൻ.
മനോജ് കെ ജയന്റെ വാക്കുകൾ
“കഥ പറയാനായി നിരവധിപേർ വിളിക്കും നേരിൽ കണ്ടു കഥ പറയുന്ന അവസരത്തിൽ ഒരു നല്ല കോഫീ ഷോപ്പ് ഒക്കെ ആകും തെരഞ്ഞെടുക്കുന്നത് ഒരു ചായയയുടെ വിലയൊക്കെ അവിടെ വലിയ തുക ആയിരിക്കും അങ്ങനെ കഥ കേട്ട് കേട്ട് കുറെ ചായ കുടിച്ചു എന്റെ പൈസ പോയിട്ടുണ്ട് അത് കൊണ്ട് ഇപ്പോൾ ആ പരിപാടി കുറച്ചു കഥ കേൾക്കലൊക്കെ ഫോണിലായി. പുതിയ കാലഘട്ടത്തിനൊപ്പവും നല്ല കഥാപാത്രങ്ങൾ ചെയ്തു പോകാനാണ് ആഗ്രഹം. ഇപ്പോൾ അവരുടെ സിനിമകളാണ് വരുന്നത്. അതിൽ നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഏറെ സന്തോഷം. ഫഹദ് ഫാസിലൊക്കെ വിസ്മയിപ്പിക്കുന്ന ആക്ടർ ആണ്.’തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലെ ഫഹദിന്റെ പ്രകടനം അത്രത്തോളം മനോഹരമാണ്. വർത്തമാനകാല മലയാള സിനിമയ്ക്കൊപ്പം സഞ്ചരിക്കണം.. ജീവിതത്തിന്റെ അവസാനം വരയും സിനിമയിൽ നിലനിൽക്കണം എന്നാണ് ആഗ്രഹം.”
Post Your Comments