GalleryGeneralHollywoodLatest NewsNEWS

പ്ലാസ്റ്റിക് സർജറി ചെയ്ത ഹോളിവുഡ് നടിയുടെ ഇപ്പോഴത്തെ അവസ്ഥ ; വൈറൽ ചിത്രത്തിന് പിന്നിൽ !

'ഫെന്‍ഡി' എന്ന ഫാഷന്‍ കമ്പനിക്ക് വേണ്ടിയാണ് വ്യത്യസ്തമായ ലുക്കില്‍ ഡെമി മൂര്‍ എത്തിയത്

പ്ലാസ്റ്റിക് സർജറി ചെയ്ത മുഖത്തിന്റെ സൗന്ദര്യം കൂട്ടുന്ന പല സിനിമാ താരങ്ങളെയും കണ്ടിട്ടുണ്ട്. എന്നാൽ പ്ലാസ്റ്റിക് സർജറിയിലൂടെ സൗന്ദര്യം നഷ്‌ടമായ സംഭവം വിരളമായി മാത്രമേ കാണാറുള്ളു. ഇപ്പോഴിതാ അത്തരത്തിൽ സൗന്ദര്യം നഷ്‌ടമായ ഒരു ഹോളിവുഡ് നടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

പ്രമുഖ അമേരിക്കന്‍ നടിയും നിര്‍മ്മാതാവുമായ ഡെമി മൂറിന്റെ ചിത്രങ്ങളാണ് അത്തരത്തിലുള്ള ചർച്ചക്കിടയാക്കുന്നത്. പാരീസ് ഫാഷന്‍ വീക്കില്‍ ‘ഫെന്‍ഡി’ എന്ന ഫാഷന്‍ കമ്പനിക്ക് വേണ്ടിയാണ് വ്യത്യസ്തമായ ലുക്കില്‍ ഡെമി മൂര്‍ എത്തിയത്.

ഓഫ് ഷോള്‍ഡര്‍ സില്‍ക് സ്യൂട്ടും സ്‌റ്റേറ്റ്‌മെന്റ് ഇയര്‍ റിംഗ്‌സും ധരിച്ചെത്തിയ ഡെമിയുടെ മുഖം പക്ഷേ ആരാധകര്‍ക്ക് ‘ആഘാത’മാണ് സമ്മാനിച്ചതെന്നാണ് സംസാരം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്ലാസ്റ്റിക് സര്‍ജറിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ഡെമി, വീണ്ടുമൊരു പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായി എന്നാണ് ഇതോടെ ആരാധകലോകം വിലയിരുത്തുന്നത്.

നിരവധി ആളുകളാണ് ട്വിറ്ററില്‍ ഡെമിയുടെ പാരീസ് ഫാഷന്‍ വീക്ക് ചിത്രങ്ങള്‍ക്കൊപ്പം അവരുടെ പഴയ ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് അത്ഭുതം പങ്കുവയ്ക്കുന്നത്. പഴയ ചിത്രങ്ങളും പുതിയവയും താരതമ്യപ്പെടുത്തുമ്പോള്‍ സാരമായ വ്യത്യാസവും കാണുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ രസഹ്യമെന്നത് വ്യക്തമല്ല.

shortlink

Related Articles

Post Your Comments


Back to top button