ബാഹുബലി എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരനായി മാറിയ നടനാണ് പ്രഭാസ്. ഇപ്പോഴിതാ പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. പ്രഭാസിന്റെ 21ാം ചിത്രമായതിനാൽ തന്നെ ഈ ചിത്രം പ്രഭാസ് 21 എന്നാണ് അറിയപ്പെടുന്നത്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ദീപിക പദുകോണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.
ഇപ്പോഴിതാ സിനിമയെ സംബന്ധിച്ച് മറ്റൊരു സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. പ്രഭാസ് 21 എന്ന ഈ ചിത്രത്തിനായി നാഗ് അശ്വിൻ സംവിധാനം ചെയ്ത് ദേശീയ പുരസ്ക്കാരം വരെ സ്വന്തമാക്കിയ മഹാനടി ടീം വീണ്ടും ഒന്നിക്കുകയാണ്. പുതിയ ചിത്രത്തിൽ ഛായാഗ്രാഹകൻ ഡാനി സാഞ്ചസ് ലോപ്പസ്, സംഗീത സംവിധായകൻ മിക്കി ജെ മേയർ എന്നിവരാണ് വീണ്ടും ഒന്നിക്കുന്നത്. നിർമാണ കമ്പനിയായ വൈജയന്തി ഫിലിംസ് ആണ് ഇരുവരും ചിത്രത്തിന്റെ ഭാഗമാവുന്നത് സോഷ്യൽ മീഡിയ വഴി അറിയിച്ചത്.
ഡാനി സാ-ലോ മഹാനടിയിലൂടെയാണ് ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചത്. ഇത് രണ്ടുപേരുടെയും ആദ്യത്തെ പാൻ-ഇന്ത്യൻ ചിത്രമാണ്. വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ‘മഹാനടി’ എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്‌നറാകും.
Post Your Comments