
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സുരാജ് വെഞ്ഞാറമൂടിനെയും സൗബിന്‍ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ തമിഴിലേക്ക്. സംവിധായകനും നടനുമായ കെ.എസ്. രവി കുമാറാണ് മലയാളത്തില്‍ സുരാജ് അവതരിപ്പിച്ച കഥാപാത്രത്തെ തമിഴ് റീമേക്കിൽ അവതരിപ്പിക്കുന്നത്.
‘ഗൂഗിള്‍ കുട്ടപ്പന്‍’ എന്നാണ് തമിഴിൽ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. തര്‍ഷാനും ലോസ്ലിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തര്‍ഷാന്‍ അവതരിപ്പിക്കുക. യോഗി ബാബുവും ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തിന്റെ പൂജ ചടങ്ങുകളും നടന്നു. ഫെബ്രുവരി 15 മുതല്‍ തെങ്കാശി, കുത്രലം എന്നിവിടങ്ങളിലായി ഷൂട്ടിങ് ആരംഭിക്കും.
ശബരിയും ശരവണനും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. രവി കുമാര്‍ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ജിബ്രാനാണ് സംഗീത സംവിധായകന്‍.
Post Your Comments