കഴിഞ്ഞ ദിവസമാണ് സംവിധായകൻ വിനയൻ തന്റെ പുതിയ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട്’ ലെ നായകനെ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ചിത്രത്തിനായി സിജു വില്സന് നടത്തിയ മേക്കോവര്‍ ആരാധകരെ അമ്പരപ്പിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിനു വേണ്ടി തയ്യാറെടുക്കുന്ന സിജുവിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്.
ചിത്രത്തിനായി കഴിഞ്ഞ ആറ് മാസമായി സിജു കളരി പഠിക്കുന്നുണ്ട്. ഇതിന് പുറമെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്ത് ബോഡിയിലും സിജു മാറ്റം വരുത്തുകയാണ്. മസില് ബോഡിയുമായി കട്ട മാസ് ലുക്കിലാണ് സിജു ചിത്രത്തില്‍ എത്തിയിരിക്കുന്നത്.
നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുങ്ങുന്നത്. ഷാജികുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന് സംഗീതം പകരുന്നു. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് കോ പ്രൊഡ്യൂസർ. ക്യഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ, ബാദുഷയാണ് പ്രൊജക്ട് ഡിസെെനര്‍.
Post Your Comments