CinemaGeneralMollywoodNEWS

എന്നെ എന്തുകൊണ്ട് നായകനാക്കി സിനിമ ചെയ്യുന്നില്ല എന്നതിന് ഫാസിൽ സാർ നൽകിയ മറുപടി ഇതായിരുന്നു

എന്ത് കൊണ്ട് ജയറാമിനെ നായകനാക്കി സിനിമ ചെയ്യുന്നില്ല എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി മതി അദ്ദേഹത്തിന്റെ നൂറു സിനിമകളിൽ അഭിനയിച്ചതിന് തുല്യമാണ്

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവരെയൊക്കെ തന്റെ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി ഫാസിൽ എന്ന സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ജയറാം എന്ന നടന് മാത്രം ഫാസിൽ തന്റെ സിനിമയിൽ ഒരു വേഷം നൽകിയിട്ടില്ല. ഫാസിൽ എന്ന സംവിധായകന്റെ സിനിമയുടെ സ്വഭാവം അനുസരിച്ച് ജയറാം എന്ന നടന് അത്തരം സിനിമകളിൽ നായക വേഷത്തിലുള്ള ഒരു ഇടം ഉണ്ടാവേണ്ടതാണ്, പക്ഷെ എന്ത് കൊണ്ട് അങ്ങനെ സംഭവിച്ചില്ല എന്നതിന് ഫാസിൽ ഒരിക്കൽ പറഞ്ഞ മറുപടിയെക്കുറിച്ച് ജയറാം ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ തുറന്നു പറയുകയാണ്.

“ഞാൻ ഒരുപാടു കുടുംബ സിനിമകളിലെ നായകനായി അഭിനയിച്ചെങ്കിലും നിരവധി കുടുംബ ചിത്രങ്ങൾ എടുത്തു ഹിറ്റാക്കിയ ഫാസിൽ എന്ന സംവിധായകന്റെ സിനിമയിൽ എനിക്ക് അഭിനയിക്കാൻ സാധിച്ചിട്ടില്ല. ഒന്ന്, രണ്ടു തവണയൊക്കെ അത് നടക്കുമെന്ന് കരുതിയെങ്കിലും അത് കൈവിട്ടു പോയി. പക്ഷെ അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും എന്ത് കൊണ്ട് ജയറാമിനെ നായകനാക്കി സിനിമ ചെയ്യുന്നില്ല എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി മതി അദ്ദേഹത്തിന്റെ നൂറു സിനിമകളിൽ അഭിനയിച്ചതിന് തുല്യമാണ്. എന്ത് കൊണ്ട് ജയറാമിനെ നായകനാക്കി സിനിമ ചെയ്യുന്നില്ല? എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.  “കമലും, സത്യൻ അന്തിക്കാടുമൊക്കെ പറഞ്ഞത്രേ ഒരു സിനിമ ജയറാമിനെ വച്ച് ചെയ്‌താൽ എല്ലാ സിനിമയും ജയറാമിനെവെച്ച് തന്നെ ചെയ്യാൻ തോന്നുമെന്ന്‌ അത് കൊണ്ടാണ് താൻ ചെയ്യാത്തതെന്ന്” ഫാസിൽ സാർ അങ്ങനെ പറഞ്ഞത് എന്നിലെ നടനെ സംബന്ധിച്ച് വലിയ അംഗീകാരമാണ്”.. ജയറാം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button