അഭിനയത്തിലെ സവിശേഷത കൊണ്ട് ശ്രദ്ധേയയായ ബോളിവുഡ് നടി താപ്സീ പന്നു ഇപ്പോള്‍ ക്രിക്കറ്റ് കളിക്കാന്‍ പഠിക്കുന്ന തിരക്കിലാണ്. പക്ഷെ വെറുമൊരു ഹോബിയായിട്ടല്ല താപ്സീ ക്രീസിലിറങ്ങുന്നതെന്ന് മാത്രം. ബാറ്റും ബോളുമായി താരം മല്ലടിക്കുന്നത് ഒരു സിനിമയ്ക്കുവേണ്ടിയാണ്. ആധുനിക വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ താരം ‘മിതാലി രാജിന്‍റെ’ ജീവിത കഥ പറയുന്ന ചിത്രം ‘സബാഷ് മിത്തു’വിലെ ടൈറ്റില്‍ റോള്‍ ഗംഭീരമാക്കുന്നതിനുവേണ്ടിയാണ് താപ്സീയുടെ ഈ ശ്രമം.
Read Also: മോഹൻലാലിന്റെ ആദ്യ സിനിമയിൽ ഞാൻ പ്രതിഫലം വാങ്ങിയില്ല: കാരണം പറഞ്ഞു നെടുമുടി വേണു
പ്രശസ്ത കോച്ച് നൂഷിന്‍ അല്‍ ഖദീറിനൊപ്പമാണ് താപ്സീ ക്രിക്കറ്റ് പരിശീലിക്കുന്നത്. ബാറ്റിങ് സ്റ്റൈലും ഫൂട്വര്ക്കുമടക്കം സ്ക്രീനിലെ ചുവടുകള്‍ ഒരു പ്രൊഫഷനല്‍ ക്രിക്കറ്ററുടേതിന് സമാനമായിരിക്കണമെന്ന നിശ്ചയദാർഢ്യത്തിലാണ് താപ്സീ ക്രിക്കറ്റിന്‍റെ വിദഗ്ധ രീതികള്‍ പഠിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.
Read Also: “പരസ്പര ധാരണയുടെ പുറത്തേ പ്രേമം നിലനില്‍ക്കൂ”; പ്രണയത്തെക്കുറിച്ച് അനുശ്രീ
“ഞാന്‍ മുമ്പൊരിക്കലും ക്രിക്കറ്റ് കളിച്ചിട്ടേയില്ല. ഒരു കാഴ്ചക്കാരിയും ആരാധികയും മാത്രമായിരുന്നു ഇതുവരെ. കളിക്കാനായി ക്രീസിലിറങ്ങൂകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍, ആ സമ്മര്‍ദം മികവ് പുറത്തെടുക്കാന്‍ സഹായകമാകുമെന്ന് ഞാന്‍ കരുതുന്നു. എന്‍റെയും മിതാലിയുടെയും പൊതുവിലുള്ള സവിശേഷ ഗുണം ഒരുപക്ഷേ, ഇതായിരിക്കാം.'” -താപ്സീ പറഞ്ഞു.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മിതാലിയുടെ ജീവിതകഥ രാജ്യത്തെ പതിനായിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമേകുന്നതാണെന്ന് സബാഷ് മിത്തുവിന്‍റെ സംവിധായകന്‍ രാഹുല്‍ ധോലാക്കിയ പറയുന്നു. പ്രിയ ആവേന്‍ ആണ് ചിത്രത്തിൻറ്റെ തിരക്കഥയൊരുക്കുന്നത്.
Post Your Comments