നാല് വയസ്സുകാരൻ തൈമൂർ ഭയ്യ ആവാനുള്ള കാത്തിരിപ്പിലാണ്. സെയ്ഫ് അലി ഖാൻ-കരീന കപൂർ ദമ്പതികൾ അവരുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്. സെയ്‌ഫിൻറ്റെ നാലാമത്തെ കുഞ്ഞാണ് പിറക്കാനിരിക്കുന്നത്.
Read Also: റൊമാൻസ് വിത്ത് ഹസ്ബൻഡ്; ഭര്‍ത്താവിനൊപ്പമുള്ള റൊമാന്റ്റിക് ചിത്രങ്ങള്‍ പങ്കുവെച്ച് നടി നമിത
ഈ വർഷം ആദ്യം തന്നെ കുഞ്ഞ് പിറക്കുമെന്ന സന്തോഷ വാർത്ത കരീനയുടെ അച്ഛൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിലും നേരത്തെയാണ് കുഞ്ഞ് എത്തുകയെന്ന് അറിയിച്ചുകൊണ്ട് സെയ്ഫ് അലി ഖാൻ കരീനയുടെ പ്രസവത്തിയതി പുറത്തുവിട്ടിരിക്കുകയാണ്. വരാനിരിക്കുന്നത് ഒരു വലിയ ഉത്തരവാദിത്തമാണെന്ന് സെയ്ഫ് പറയുന്നു. മാർച്ച് മാസത്തിന്റ്റെ തുടക്കത്തിലാവും കരീനയുടെ പ്രസവം എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഫെബ്രുവരിയുടെ തുടക്കത്തിൽ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിൻറ്റെ വരവ് പ്രതീക്ഷിക്കുന്നതായി സെയ്ഫ് അലി ഖാൻ ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജനിച്ചത് മുതൽ താരദമ്പതികളുടെ ആദ്യ പുത്രൻ തൈമൂർ ക്യാമറ കണ്ണുകളുടെ പ്രിയങ്കരനാണ്. സമൂഹ മാധ്യമത്തിൽ നിറസാന്നിധ്യമാണ് ഈ കുഞ്ഞ് താരപുത്രൻ. മറ്റേർണിറ്റി ഫാഷനിൽ തുടങ്ങി ഷൂട്ടിംഗ് ലൊക്കേഷനുകളിലെ സാന്നിധ്യം കൊണ്ട് വരെ ഗർഭകാലത്തിൽ കരീന വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അടുത്തിടെ ചില ഗർഭകാല യോഗാസന മുറകളുമായി കരീന സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
Post Your Comments