CinemaGeneralKeralaLatest NewsNEWS

ഷാരൂഖിനും മോഹന്‍ലാലിനുമൊപ്പം തിളങ്ങിയ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു

ആനപ്രേമികളുടെ പ്രിയപ്പെട്ടവനും മലയാള സിനിമയിലും ബോളിവുഡിലുമൊക്കെ തിളങ്ങിയ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. 57വയസായിരുന്നു. 1963ല്‍ ബീഹാറിലായിരുന്നു കര്‍ണന്റ്റെ ജനനം. ബീഹാറില്‍ ജനിച്ചെങ്കിലും നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനായിരുന്നു. 1989ലാണ് കര്‍ണനെ ബീഹാറിലെ ചാപ്രയില്‍ നിന്ന് നാനു എഴുത്തച്ഛന്‍ ഗ്രൂപ്പ് സ്വന്തമാക്കുന്നത്. 2000ലാണ് മംഗലാംകുന്ന് കുടുംബം കര്‍ണനെ വാങ്ങുന്നത്.

പൂരപ്പറമ്പുകളിലെ തലപ്പൊക്കത്തിൻറ്റെ ചക്രവര്‍ത്തിയായിരുന്നു കർണൻ. കേരളത്തിലങ്ങോളമിങ്ങോളം നടന്ന തലപ്പൊക്കത്തിനുള്ള മത്സരങ്ങളിലും കര്‍ണന്‍ വിജയിയായിരുന്നു. മോഹന്‍ലാല്‍ നായകനായ നരസിംഹം, കഥാനായകന്‍ എന്നീ ചിത്രങ്ങള്‍ക്ക് പുറമേ മണിരത്‌നം സംവിധാനം ചെയ്ത ഷാരൂഖ് ഖാനിൻറ്റെ ദില്‍സെയിലും മംഗലാംകുന്ന് കര്‍ണന്‍ നിറഞ്ഞു നിന്നു. കേരളത്തില്‍ ചിത്രീകരിച്ച ജിയ ജലേ എന്ന ഗാനരംഗത്തിലാണ് കര്‍ണന്‍ പ്രത്യക്ഷപ്പെട്ടത്. അതില്‍ കർണനൊപ്പം ചിറക്കല്‍ കാളിദാസനും മറ്റ് ഒട്ടനവധി ആനകളുമുണ്ടായിരുന്നു. കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും കര്‍ണന്‍ താരമായിയെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button