എൽ ജെ ഫിലിംസ് വിതരണം ചെയ്ത സിനിമകളിൽ ഏറ്റവും വലിയ ഹിറ്റായി മാറിയ സിനിമയെക്കുറിച്ച് ലാൽ ജോസ്. എൽ ജെ എന്ന വിതരണ കമ്പനിയെ നിവർന്നു നിൽക്കാൻ പ്രാപ്തമാക്കിയ സിനിമയാണ് വിനീത് ശ്രീനിവാസൻ ചെയ്ത ‘തട്ടത്തിൻ മറയത്ത്’ എന്നും ഒരു സിനിമ നിർമ്മിക്കുന്നതിനേക്കാൾ ചിലപ്പോൾ വലിയ നഷ്ടം സംഭവിക്കിച്ചേക്കാവുന്ന മേഖലയാണ് വിതരണമെന്നും ഒരു സ്വാകാര്യ എഫ്എം ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കവേ ലാൽ ജോസ് പറയുന്നു.
“എൽ ജെ ഫിലിംസ് എന്ന വിതരണ കമ്പനിയെ നിവർന്നു നിൽക്കാൻ പ്രാപ്തമാക്കിയ സിനിമായായിരുന്നു ‘തട്ടത്തിൻ മറയത്ത്’. അതൊരു മെഗാ വിജയമായിരുന്നു. ഒരു സിനിമ നിർമ്മിക്കുന്നതിനേക്കാൾ ചിലപ്പോൾ വലിയ നഷ്ടം വിതരണത്തിനെത്തിക്കുമ്പോൾ സംഭവിച്ചേക്കാം. വിതരണക്കാരന് ഒരു ചെറിയ പ്രൊഫിറ്റ് മാത്രം ലഭിക്കുമ്പോൾ ഒരു സിനിമ മെഗാ വിജയമായാൽ മാത്രമേ ഒരു വലിയ തുക സ്വന്തമാക്കാൻ കഴിയൂ. ‘തട്ടത്തിൻ മറയത്ത്’ ആ നിലയിൽ എൽ ജെ എന്ന വിതരണ കമ്പനിയ്ക്ക് സാമ്പത്തികമായി ഗുണം ചെയ്ത ചിത്രമായിരുന്നു. ഞാൻ ചെയ്ത ‘ഡയമണ്ട് നെക്ലസ്’ എന്ന സിനിമയിലും എൽ ജെയുടെ ഏറ്റവും വലിയ വിജയ സിനിമകളിൽ ഒന്നായിരുന്നു ‘തട്ടത്തിൻ മറയത്ത്’. ‘തട്ടത്തിൻ മറയത്ത്’ മുതൽ ‘വീരം’ വരെ പതിനാറു സിനിമകൾ എൽ ജെ ഫിലിംസിന്റെ വിതരണത്തിൽ പുറത്തിറിയങ്ങിയിട്ടുണ്ട്.
Post Your Comments