AwardsGeneralIFFKKeralaLatest NewsNEWS

ഐഎഫ്എഫ്‌കെ: ലൈഫ് ടൈം അച്ചീവ്‌മെൻറ്റ് പുരസ്‌ക്കാരം ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷീന്‍ ലുക് ഗൊദാര്‍ദിന്

യുടെ ലൈഫ് ടൈം അച്ചീവ്‌മെൻറ്റ് പുരസ്‌ക്കാരം ഇത്തവണ ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷീന്‍ ലുക് ഗൊദാര്‍ദിന് സമ്മാനിക്കുമെന്ന് അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ അറിയിച്ചു. ഷീന്‍ ലുക് ഗൊദാര്‍ദിൻറ്റെ അസാന്നിദ്ധ്യത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

Read Also: നടൻ ധര്‍മജന്‍ ബോള്‍ഗാട്ടി ഇനി ബാലുശേരിയിലെ സ്ഥാനാര്‍ത്ഥിയോ? വെളിപ്പെടുത്തലുമായി താരം ‌

കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ വിപുലമായ ആഘോഷങ്ങളൊന്നും ഇല്ലാതെയാണ് ഐഎഫ്എഫ്‌കെ നടക്കുന്നത്. ജനുവരി 30 മുതല്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി തുടങ്ങി നാല് മേഖലകളിലായാണ് ഐഎഫ്എഫ്‌കെ നടക്കുന്നത്.

Read Also: ഇന്നത്തെ യുവനടന്മാർ പറയുന്ന ആ കാര്യം മഹാ മണ്ടത്തരം: റാഫി പറയുന്നു

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ഐഎഫ്എഫ്‌കെ സജ്ജമാക്കിയിരിക്കുന്നത്. ഒരു സ്ഥലത്ത് മാത്രമേ ഒരാള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. അതത് മേഖലകളിലുള്ളവര്‍ അവിടെ തന്നെ രജിസ്റ്റര്‍ ചെയ്യണം. കോവിഡ് നെഗറ്റീവ് ആയവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പാസ് നല്‍കുന്നതിന് മുമ്പ് ആൻറ്റിജെൻ പരിശോധന ഉണ്ടാകും. പരിശോധനയുടെ പൂര്‍ണ്ണ ചിലവ് അക്കാദമി വഹിക്കും.

Read Also: താരപുത്രനായിട്ടും 2010 വരെ സിനിമയിലേക്ക് വരാൻ കാത്തിരിക്കേണ്ടി വന്നതിന്റെ കാരണം പറഞ്ഞു സുധീർ കരമന

ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് ഐഎഫ്എഫ്‌കെ നടത്തുക. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് തിരുവനന്തപുരം മേഖലയില്‍ രജിസ്റ്റര്‍ ചെയ്യാം. തിരുവനന്തപുരം 2500, എറണാകുളം 2500, പാലക്കാട് 1500, തലശ്ശേരി 1500 എന്നിങ്ങനെയാണ് പാസുകള്‍ വിതരണം ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button