CinemaGeneralMollywoodNEWS

മമ്മൂട്ടിയോ മോഹൻലാലോ? ആർക്കൊപ്പം അഭിനയിക്കുന്നതാണ് ഏറ്റവും സുഖം: മറുപടി പറഞ്ഞു ജഗദീഷ്

ഏതു നടനൊപ്പം അഭിനയിക്കണമെന്ന് പറഞ്ഞാലും എനിക്ക് നാളെ അത് ചെയ്യുന്നതിന് യാതൊരു വിധമായ ബുദ്ധിമുട്ടും ഇല്ല

അഭിനയിക്കുമ്പോൾ മമ്മൂട്ടിക്കൊപ്പമാണോ മോഹൻലാലിനൊപ്പമാണോ ഏറ്റവും നന്നായി ആസ്വദിച്ചു അഭിനയിക്കുന്നു എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് നടൻ ജഗദീഷ്. മമ്മൂട്ടിയുമായും മോഹൻലാലുമായും നിരവധി ഹിറ്റ് സിനിമകൾ ചെയ്ത ജഗദീഷ് ഇവർക്ക് രണ്ടുപേർക്കും ഒപ്പമുള്ള അഭിനയത്തിനപ്പുറമുള്ള ബന്ധത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ്.

“മമ്മുക്കയുടെയും ലാലിന്റെയും കാര്യമെടുത്താൽ രണ്ടു പേരും എന്റെ കാര്യങ്ങളിൽ എന്റെ ഉയർച്ചയിൽ അവരുടെ താല്പര്യം ഞാൻ മനസ്സിലാക്കിയിട്ടുള്ളത് എന്നോട് പറയുമ്പോഴല്ല. വേറെ ആൾക്കാർ എന്നെ കുറിച്ച് അവർ പറയുന്ന കാര്യം കേൾക്കുമ്പോഴാണ്. മോഹൻലാലിനൊപ്പം അഭിനയിക്കുന്നതും മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതും എനിക്ക് ഒരുപോലെയാണ്. അതിൽ ആർക്കൊപ്പം വർക്ക് ചെയ്യുന്നതാണ് ഏറ്റവും സുഖം എന്ന് ചോദിച്ചാൽ അതിനും എനിക്ക് ഉത്തരമുണ്ട്. അതിന്റെ മറുപടി ഇതാണ്, “ഹോളിവുഡിലെ ഏതു നടനൊപ്പം അഭിനയിക്കണമെന്ന് പറഞ്ഞാലും എനിക്ക് നാളെ അത് ചെയ്യുന്നതിന് യാതൊരു വിധമായ ബുദ്ധിമുട്ടും ഇല്ല. അത് കൊണ്ട് തന്നെ അവരുമായുള്ള ഒരു കൂടിച്ചേരൽ ഞാൻ ഒരു ദിവസം കൊണ്ട് ഉണ്ടാക്കി എടുക്കും. ഷാരുഖ് ഖാനുമായി ഞാൻ അത്ര സിങ്ക് ആരുന്നു. എനിക്ക് ആർക്കൊപ്പം അഭിനയിക്കുന്നതിലും സുഖ കുറവ് ഇല്ല. കൂടുതൽ സന്തോഷിച്ചു ചെയ്യുന്നത് ആർക്കൊപ്പം എന്നതിന് ഉത്തരമില്ല. കാരണം ഞാൻ ചെയ്ത വേഷങ്ങൾ നോക്കൂ. കുട്ടേട്ടനിലും, ഇൻസ്‌പെക്ടർ ബൽറാമിലുമൊക്കെ വളരെ സിങ്ക് ആയിട്ടാണ് മമ്മുക്കയ്‌ക്കൊപ്പം അഭിനയിച്ചത്. അത് പോലെ തന്നെ മറുഭാഗത്ത് വന്ദനത്തിലും, ബട്ടർഫ്ളൈസിലും ലാലിനൊപ്പവും എത്ര മനോഹരമായ കെമിസ്ട്രിയോടെയാണ് ഞങ്ങൾ ഒന്നിച്ചത്”. ജഗദീഷ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button