കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് ബാലുശേരിയില്‍ ക്യാമ്പ് ചെയ്ത് കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു താരം. അങ്ങനെയാണ് താരം ബാലുശേരി മണ്ഡലത്തില്‍ മത്സരിക്കും എന്ന പ്രചാരണങ്ങള്‍ ഉയര്‍ന്നത്.
ഇതുവരെ യുഡിഎഫ് നേതാക്കളാരും തന്നെ തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാല്‍ മത്സരിക്കും മികച്ച മത്സരം കാഴ്ചവെക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും ധര്മജന് ന്യൂസ് 24നോട് പറഞ്ഞു. നേരത്തെ എറണാകുളം വൈപ്പിന്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്ന പ്രചാരണങ്ങളും ഉയര്‍ന്നിരുന്നു. ഈ വാര്‍ത്തകള്‍ നിഷേധിച്ച് താരം നേരത്തെ രംഗത്തെത്തിയിരുന്നു.
Read Also: പുതിയ അതിഥിയെ വരവേൽക്കാൻ തയ്യാറായി മുത്തുമണിയും ഭർത്താവ് അരുണും
താന്‍ പാര്‍ട്ടി അനുഭാവി ആയതിനാല്‍ ആരോ പടച്ചുവിട്ട വാര്‍ത്തയാണിത് എന്നാണ് താരംപറയുന്നത്. ഇതൊന്നും താനൊറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്നും, കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേര്‍ന്നെടുക്കേണ്ട തീരുമാനമാണെന്നും ധര്മജന് വ്യക്തമാക്കി.
Read Also: ഷാരൂഖിനും മോഹന്‍ലാലിനുമൊപ്പം തിളങ്ങിയ മംഗലാംകുന്ന് കര്ണന് ചരിഞ്ഞു
ഇതിനുപിന്നാലെ നടന് വൈപ്പിനില്‍ സീറ്റ് നല്‍കില്ലെന്നും പരിചയസമ്പത്തുള്ള മുതിര്‍ന്ന നേതാക്കളുണ്ടെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചു. മുതിര്‍ന്ന നേതാക്കളെ മറികടന്ന് ധര്മ്മജന് സീറ്റ് നല്‍കില്ല. അങ്ങനെയൊരു ആലോചനയും നടക്കുന്നില്ലെന്നും യുഡിഎഫ് നേതൃത്വം പറഞ്ഞിരുന്നു.
Post Your Comments