സുകുമാരൻ, സോമൻ തുടങ്ങിയ സൂപ്പർ താരങ്ങൾ വിലസിയിരുന്ന കാലത്തായിരുന്നു നവോദയയുടെ ബാനറിൽ മലയാള സിനിമയിലേക്ക് ഒരു നവതരംഗ സിനിമയെത്തിയത്. ഫാസിൽ എന്ന പുതുമുഖ സംവിധായകനൊപ്പം പുതുമുഖങ്ങൾ അണിനിരന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ അക്കാലത്തെ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു. ഫാസിൽ ചിത്രങ്ങളിൽ മികച്ച വേഷം ചെയ്തിട്ടുള്ള നടൻ നെടുമുടി വേണുവും ഈ കൂട്ടയ്മയ്ക്കൊപ്പം ഉണ്ടായിരുന്നു. അഭിനയം പ്രൊഫഷൻ ആക്കിയിട്ടില്ലാത്ത സമയത്ത് ഫാസിലുമായുള്ള സൗഹൃദത്തിന്റെ പുറത്ത് താൻ അഭിനയിക്കാമെന്നു സമ്മതിച്ച സിനിമായിരുന്നു ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന് നെടുമുടി വേണു പറയുന്നു. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ അഭിനയിച്ച സിനിമ കൂടിയായിരുന്നു അതെന്നും ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു കൊണ്ട് നെടുമുടി വേണു സംസാരിക്കുന്നു.
‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിൽ ഞാൻ ചെയ്തത് ഒരു ചെറിയ വേഷമായിരുന്നു. ഫാസിലുമായുള്ള സ്നേഹ ബന്ധത്തിന്റെ പുറത്ത് ചെയ്ത സിനിമായിരുന്നു. അഭിനയം പ്രൊഫഷൻ ആക്കിയിട്ടില്ലാത്തതു കൊണ്ട് ആ സിനിമയിൽ അഭിനയിച്ചപ്പോൾ ഞാൻ പ്രതിഫലവും വാങ്ങിയിരുന്നില്ല. അന്നത്തെ ട്രെൻഡ് സെറ്റർ സിനിമായിരുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രം നാല് പ്രഗത്ഭരായ ആർട്ടിസ്റ്റുകളെയാണ് കലാലോകത്തിനു സമ്മാനിച്ചത്”.
Post Your Comments