CinemaGeneralMollywoodNEWS

എന്നോട് കഥ പറയാൻ വരുന്നവരോട് കള്ളം പറയില്ല ഉള്ളത് മുഖത്ത് നോക്കി പറയും: മഞ്ജു വാര്യർ

എനിക്ക് ഈ കഥ ചെയ്യാൻ താല്പര്യമില്ല എന്ന് തുറന്നങ്ങു പറയും

ഒരു നടനോടോ നടിയോടോ ഒരാൾ കഥ പറയാൻ വരുമ്പോൾ അവർക്കത് ഇഷ്ടമായില്ലെങ്കിൽ സിനിമാ താരങ്ങൾ പ്രയോഗിക്കുന്ന ഒരു പതിവ് കള്ളമുണ്ട്. തനിക്ക് ഇപ്പോൾ ഡേറ്റ് ഇല്ലെന്നു പറഞ്ഞു ഒഴിയും. പക്ഷെ ആ പതിവ് തനിക്ക് ഇല്ലെന്നും ആ കാര്യത്തിൽ വളരെയധികം ശ്രദ്ധിയ്ക്കുമെന്നും നടി മഞ്ജു വാര്യർ പറയുന്നു. ഡേറ്റ് ഇല്ലെന്നോ, പിന്നെ നോക്കാമോ എന്ന് പറഞ്ഞു ഒഴിയില്ലെന്നും കഥ ഇഷ്ടമായില്ലേൽ ഇത് ചെയ്യാൻ പറ്റില്ല എന്ന് തുറന്നു പറയുമെന്നും മഞ്ജു വാര്യർ ഒരു പ്രമുഖ മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

“എന്നോട് ഒരാൾ കഥ പറയാൻ വരുമ്പോൾ ഞാൻ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. അവരോടു കള്ളം പറയില്ല, കഥ ഇഷ്ടമായില്ലേൽ ഡേറ്റ് ഇല്ലെന്നോ പിന്നെ ആലോചിച്ചിട്ട് പറയാമോ എന്നൊന്നും പറയാൻ നിൽക്കില്ല. എനിക്ക് ഈ കഥ ചെയ്യാൻ താല്പര്യമില്ല എന്ന് തുറന്നങ്ങു പറയും, അവർക്ക് പിന്നീട് ഒരു പ്രതീക്ഷ നൽകുന്നതിലും നല്ലത് അപ്പോൾ തന്നെ കാര്യം തുറന്നു പറയുന്നതാണ് നല്ലതെന്നു തോന്നും. അങ്ങനെയാണ് ഞാൻ എപ്പോഴും ചെയ്യാറുള്ളത്. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. സനൽ കുമാർ ശശിധരന്റെ ‘കയറ്റം’, സന്തോഷ് ശിവന്റെ ‘ജാക്ക് ആൻഡ്  ജിൽ’ തുടങ്ങിയവ അതിൽ പ്രധാന ചിത്രങ്ങളാണ്.

shortlink

Related Articles

Post Your Comments


Back to top button