
ഒരു കാലത്തെ യുവാക്കളുടെയും യുവതികളുടെയും ഹരമായി മാറിയിരുന്ന പ്രണയ നായകനായിരുന്നു നടൻ റഹ്മാൻ. പത്മരാജന്റെയും, ഭരതന്റെയും സിനിമകളിൽ വ്യത്യസ്തമായ വേഷം ചെയ്യുന്നതോടൊപ്പം തന്നെ കോളേജ് കാമുകനായി വിലസിയിരുന്ന റഹ്മാന് അന്ന് ആരാധകരും ഏറെയായായിരുന്നു, റഹ്മാന്റെ സിനിമയിലെ കോസ്റ്റ്യൂം അന്നത്തെ കൗമാര ഹൃദയങ്ങളെ ഏറെ ആകർഷിച്ചിരുന്നു. താൻ ഭൂരിഭാഗം സിനിമയിലും ഉപയോഗിച്ചത് തന്റെ വസ്ത്രങ്ങളായിരുന്നുവെന്നും കഥാപാത്രത്തിന് വേണ്ടി കൊണ്ട് വരുന്ന വസ്ത്രങ്ങൾ തനിക്ക് തൃപ്തികരമായിരുന്നില്ലെന്നും ഒരു സ്വകാര്യ എഫ്എം ചാനലിന് അനുവദിച്ച അഭിമുഖത്തിൽ റഹ്മാൻ തുറന്നു സംസാരിക്കുകയാണ്.
“ഞാൻ അഭിനയിച്ച സിനിമയിലെ എന്റെ കളർഫുൾ വേഷങ്ങൾ എന്റേത് തന്നെയാണ്. ഞാൻ വാങ്ങി സൂക്ഷിച്ച വസ്ത്രങ്ങൾ തന്നെയാണ് മിക്ക സിനിമകളിലും ഉപയോഗിച്ചിട്ടുള്ളത്. ഒരു കഥാപാത്രത്തിന് വേണ്ടി അവർ കൊണ്ട് വരുന്ന വേഷങ്ങൾ എനിക്ക് തൃപ്തിയാകാതെ വരുന്നതോടെ എന്റെ കോസ്റ്റ്യൂം എന്താണെന്ന് ഞാൻ തന്നെ തീരുമാനിക്കും. സംവിധായകരും അതിനുള്ള ഫ്രീഡം നൽകിയിട്ടുണ്ട്”.
എൺപതുകളിലെ റൊമാന്റിക് സിനിമകളിലെ താരമൂല്യമുള്ള നായക നടനായിരുന്നു റഹ്മാൻ, റഹ്മാൻ-രോഹിണി താര ജോഡികളായിരുന്നു അന്നത്തെ യുവ പ്രേക്ഷകരുടെ ഹിറ്റ് കോമ്പിനേഷൻ
Post Your Comments