സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഗോഡ് ഫാദർ എന്ന സിനിമ എൻ എൻ പിള്ള എന്ന നടന് മാത്രമായി മലയാള സിനിമാ ലോകം കരുതിവച്ചിരുന്ന ദക്ഷിണ ആണെന്ന് ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവച്ചു കൊണ്ട് സംവിധായകൻ സിദ്ധിഖ് പറയുന്നു. ഗോഡ് ഫാദർ എന്ന പേരിൽ തന്നെ എല്ലാം വ്യക്തമാമെന്നും, അതിനു മുൻപോ പിന്പോ ‘അഞ്ഞൂറാൻ’ എന്ന ഒരു കഥാപാത്രം മലയാള സിനിമയിൽ ഉണ്ടായിട്ടില്ലെന്നും സിദ്ധിഖ് പറയുന്നു.
“അത് ഞങ്ങൾക്ക് വേണ്ടിയോ മലയാള സിനിമയ്ക്ക് വേണ്ടിയോ സംഭവിച്ച സിനിമയല്ല, എൻ എൻ പിള്ള സാറിനു വേണ്ടി പിറവി എടുത്ത സിനിമയാണ് ഗോഡ് ഫാദർ. ആ പേരിൽ തന്നെ എല്ലാമുണ്ട്. അഞ്ഞൂറാൻ എന്ന കഥാപാത്രത്തിന്റെ പേര് തന്നെ അതിനു മുൻപോ പിൻപോ ആർക്കും ഉണ്ടായിട്ടില്ല. തെലുങ്കിൽ ആ സിനിമ ചെയ്യാനുളള റൈറ്റ്സ് വാങ്ങിയപ്പോൾ അവർ ആ കഥാപാത്രം ചെയ്യാൻ അങ്ങനെയുള്ള ഒരാളെ ഒരുപാട് അന്വേഷിച്ചു. അവർക്ക് ആ വേഷം ചെയ്യാൻ അങ്ങനെ ഒരു പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ തിരിച്ചു എൻ എൻ പിള്ള സാറിലേക്ക് തന്നെ വന്നു. ഞങ്ങളൊക്കെ കൂടി നിര്ബന്ധിച്ചിട്ടാണ് അദ്ദേഹം പിന്നീട് തെലുങ്കിലും അഭിനയിച്ചത്. നാടകാചാര്യൻ എന്ന നിലയിൽ അദ്ദേഹം നാടകത്തിലെ സൂപ്പർ താരമായി അറിയപ്പെടുമ്പോഴും സിനിമയിൽ എങ്ങനെ അഭിനയിക്കണമെന്നത് അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു”.
Post Your Comments