സംവിധാനം ചെയ്ത സിനിമകളിൽ ഭൂരിഭാഗവും സക്സസ് ആക്കിയ ഷാഫി എന്ന സംവിധായകൻ തന്റെ സിനിമകളുടെ ലൊക്കേഷൻ രീതിയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. താൻ ചെയ്ത സിനിമകൾക്ക് എന്ത് കൊണ്ട് വലിയ വിജയങ്ങൾ നേടനായി എന്നതിന് ലൊക്കേഷനിലെ പശ്ചാത്തലത്തിനു ഏറെ പ്രസ്കതിയുണ്ടെന്നു ഒരു ടിവി ചാനലിൽ സംസാരിക്കവെ ഷാഫി പറയുന്നു. അത്രയും ഉല്ലസിക്കുന്ന തങ്ങളുടെ സിനിമാ ലൊക്കേഷനിലേക്ക് മറ്റുളളവർ വന്നാൽ എന്ത് പൊട്ട സിനിമയാണ് ഇവർ ചെയ്യുന്നതെന്ന തോന്നൽ ഉണ്ടാകുമെന്നും ഷാഫി പറയുന്നു.
“എന്റെ ലൊക്കേഷൻ എന്ന് പറയുന്നത് ഏറെ വ്യത്യസ്തമാണ്. ഒട്ടും ഒച്ചപ്പാടോ ആരിലും ടെൻഷനോ ഒന്നുമില്ലാത്ത ലൊക്കേഷനാണ്. നമ്മുടെ സിനിമകൾ പോലെ തന്നെയാണ് നമ്മുടെ ലൊക്കേഷനും. എല്ലാവരും ഭയങ്കര ചിരിയും കളിയും തമാശയുമൊക്കെയായിട്ടു പോകുന്ന ഇടമാണ്. ഭയങ്കര സീരിയസ് ആയിരിക്കില്ല ആരും. പക്ഷെ ഷോട്ട് എടുക്കുമ്പോൾ എല്ലാവരും ജോലിയിൽ അത്ര ഉത്തരവാദിത്വത്തോടെ നിൽക്കും. ആദ്യമായിട്ട് ഞങ്ങളുടെ ലൊക്കേഷൻ കാണുന്നവർക്ക് ആ സിനിമ എന്തൊരു പൊട്ട സിനിമയാകും എന്നൊക്കെ തോന്നും. പക്ഷെ അത്തരത്തിൽ കളിച്ചു ചിരിച്ചു ഉല്ലാസത്തോടെ കൊണ്ട് പോയ സിനിമകൾ എല്ലാം വലിയ ഹിറ്റാണ്. ലൊക്കേഷനിലുള്ള സന്തോഷം സ്ക്രീനിലേക്കും കിട്ടാറുണ്ട് എന്നതാണ് അതിന്റെ കാരണം”.
Post Your Comments