സിനിമയിലെ കാലഘട്ടത്തിന്റെ മാറ്റം ഏറെ പ്രസക്തമാണെന്ന് സംവിധായകൻ റാഫി. എത്ര വര്ഷം കഴിഞ്ഞാലും ഞാൻ ചെയ്യുന്ന കഥാപാത്രം നിലനിൽക്കണമെന്ന് പറയുന്നത് വലിയ മണ്ടത്തരമാണെന്നും, ഇന്ന് കൊട്ടിഘോഷിക്കുന്ന സിനിമകൾ വർഷങ്ങൾ കഴിയുമ്പോൾ അതിലെ സംസാര രീതി ഉൾപ്പടെയുള്ള കാര്യങ്ങൾ അന്നത്തെ ജനറേഷന് തമാശയായി തോന്നുമെന്നും ഒരു സ്വകാര്യ എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ റാഫി പറയുന്നു.
“ഇരുപത് വർഷങ്ങൾക്ക് മുൻപ് നമ്മൾ ചെയ്ത സിനിമകൾ നന്നായി ആസ്വദിച്ചു. ഇന്ന് കാണുമ്പോൾ ചിലപ്പോൾ അത് തമാശയായി തോന്നാം. അതിലെ ഡയലോഗ്സ്, അതിലെ അഭിനയം ഇതൊക്കെ. ഇത് തന്നെ ഈ കാലഘട്ടത്തിനും സംഭവിക്കും. ഇപ്പോൾ നമ്മൾ വലിയ സംഭവം എന്ന് തോന്നിക്കുന്ന പല കാര്യവും പിന്നീട് വർഷങ്ങൾ കഴിയുമ്പോൾ തമാശയായി മാറും. പുതു തലമുറയിൽപ്പെട്ട പല നടന്മാരും പറയുന്നത് കേൾക്കാം “ഞാൻ എന്തെങ്കിലും ചെയ്യുമ്പോൾ എത്ര കൊല്ലം കഴിയുമ്പോഴും അത് നിലനിൽക്കണം അങ്ങനെയുള്ള കഥാപാത്രങ്ങളെ ഞാൻ ചെയ്യുള്ളൂ” എന്ന് പറയുന്നത് കേൾക്കാം. അത് മണ്ടത്തരമാണ് അത്രയും കൊല്ലം നിലനിൽക്കില്ല കാരണം ഒരു ഇരുപത് കൊല്ലം കഴിയുമ്പോൾ ഈ രീതി മാറും. നമ്മുടെ ലൈഫ് സ്റ്റയിൽ മാറും. അന്നത്തെ തമാശ മാറും. സംസാരിക്കുന്ന രീതി മാറും. സംസാര രീതി മാറുമ്പോൾ ഇപ്പോഴത്തെ സംസാര രീതി അന്ന് തമാശയായി മാറും”. റാഫി പറയുന്നു.
Post Your Comments