പത്മരാജന്റെ ‘ഓർമ്മ’ എന്ന ചെറുകഥയുടെ പ്രമേയം ഉൾക്കൊണ്ടു ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രമായിരുന്നു തന്മാത്ര. മോഹൻലാലിൻറെ കരിയറിൽ നിരവധി അംഗീകാരങ്ങൾക്ക് കാരണമായി തീർന്ന ‘രമേശൻ’ എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ച രീതിയെക്കുറിച്ച് തുറന്ന ഒരു വിലയിരുത്തൽ നടത്തുകയാണ് സംവിധായകൻ ബ്ലെസ്സി. അനുഗ്രഹീത കലാകാരൻ എന്നൊക്കെ നമ്മൾ ഒരുപാട് പേരെ പറയുമെങ്കിലും ശരിക്കും ദൈവം കനിഞ്ഞു അനുഹ്രഹിച്ച കലാകാരനാണ് മോഹൻലാൽ എന്ന് തന്റെ സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രത്തെ ഓർമ്മിച്ചു കൊണ്ട് ബ്ലെസ്സി പറയുന്നു. ഒരു ടിവി ചാനലിലെ പ്രധാനപ്പെട്ട ഒരു പ്രോഗ്രാമിൽ സംസാരിക്കവെയാണ് തന്മാത്ര എന്ന സിനിമയിലെ രമേശൻ നായർ എന്ന കഥാപാത്രത്തെക്കുറിച്ച് ബ്ലെസ്സി മനസ്സ് തുറന്നത്.
“പല സിനിമകളിലും നമ്മൾ എഴുതി വച്ചിരിക്കുന്നതിനു മുകളിലേക്ക് അഭിനയം പോകുമ്പോൾ നമ്മൾ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്. തന്മാത്രയിലെ രമേശൻ നായരിലൂടെ മോഹൻലാൽ എന്ന ആക്ടർ ചെയ്തത് അത്തരം രോഗാവസ്ഥയുള്ളവരുടെ അതെ രീതി തന്നെയായിരുന്നു. നാക്കു എപ്പോഴും ചുണ്ടിലേക്ക് പായിച്ചു കൊണ്ട് കൊച്ചു കുട്ടികളെ പോലെ നോക്കുന്നതൊക്കെ ഈ രോഗാവസ്ഥയിൽ പ്രകടമാണ്. മോഹൻലാലിൻറെ പ്രകടനം കണ്ടു പല ന്യൂറോളജിസ്റ്റും അതിനെ കുറിച്ച് പറഞ്ഞിരുന്നു. പക്ഷെ ഇതൊക്കെ അറിയാതെ സംഭവിച്ചു പോയതാണ്, ഒന്നും ബോധപൂർവം ചെയ്തതല്ല. നമ്മൾ എല്ലാവരെയും അനുഗ്രഹീത കലാകാരൻ എന്നൊക്കെ പറയുമെങ്കിലും ശരിക്കും ഈശ്വരന്റെ അനുഗ്രഹത്തോടെ കാലലോകത്തിനു വേണ്ടി പിറന്ന ഒരാൾ ആണ് മോഹൻലാൽ”.
Post Your Comments