GeneralKollywoodLatest NewsNEWS

രജനികാന്തിൻറ്റെ രാഷ്​​ട്രീയ ആശയങ്ങള്‍ പിൻചെല്ലുമെന്നുറക്കെ പ്രഖ്യാപിച്ച് അര്‍ജുനമൂര്‍ത്തി

രാഷ്​ട്രീയത്തിലേക്കില്ലെന്ന്​ തമിഴ്​ സൂപ്പര്‍ താരം രജനികാന്ത്​ പ്രഖ്യാപിച്ചതിന്​ പിന്നാലെ രാഷ്​ട്രീയ പാര്‍ട്ടി പ്രഖ്യാപന സൂചനകളുമായി രജനിയുടെ ആരാധകനും ഉപദേശകനുമായ അര്‍ജുനമൂര്‍ത്തിയുടെ പ്രസ്​താവന. രജനിയുടെ ഫാന്‍സ്​ അസോസിയേഷനായ രജനി മക്കള്‍ മണ്‍ട്രത്തിന്‍റെ കോഓര്‍ഡിനേറ്റര്‍ കൂടിയാണ്​ അര്‍ജുനമൂര്‍ത്തി. രജനികാന്തിന്‍റെ ആശയങ്ങള്‍ വഴികാട്ടിയാക്കുമെന്നും അദ്ദേഹത്തിന്‍റെ ആശയങ്ങളിലൂടെ രാഷ്​ട്രീയ മാറ്റം കൊണ്ടുവരുമെന്നും അര്‍ജുനമൂര്‍ത്തി പുറത്തിറക്കിയ പ്രസ്​താവനയില്‍ പറയുന്നു.

Read Also: ഐഎഫ്എഫ്‌കെ: ലൈഫ് ടൈം അച്ചീവ്‌മെൻറ്റ് പുരസ്‌ക്കാരം ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷീന്‍ ലുക് ഗൊദാര്‍ദിന്

“ഞാന്‍ അദ്ദേഹത്തിന്‍റെ കാല്‍പാദം കുമ്പിടും. അദ്ദേഹം എന്നെ ലോകത്തിന്​ മുമ്പില്‍ പരിചയപ്പെടുത്തുമ്പോള്‍ എനിക്ക്​ ഒരുപാട്​ ദൂരം യാത്ര ചെയ്യാനാകും. അദ്ദേഹത്തിന്‍റെ സ്വപ്​നം ഞാന്‍ സാക്ഷാത്​കരിക്കും” -ബി.ജെ.പി ബൗദ്ധിക സെല്‍ മുന്‍ തലവന്‍ കൂടിയായ അര്‍ജുനമൂര്‍ത്തി വ്യക്തമാക്കി.

Read Also: ജോജു ജോർജ്ജും രമ്യാ നമ്പീശനും ഒന്നിക്കുന്നു

അര്‍ജുനമൂര്‍ത്തി സാമൂഹികമാധ്യമത്തില്‍ കുറിച്ചതിങ്ങനെ:”എല്ലാവര്‍ക്കും അറിയാം സൂപ്പര്‍സ്​റ്റാന്‍ രജനികാന്ത്​​ ലോകത്തിന്​ മുമ്പില്‍ എന്നെ പരിചയപ്പെടുത്തി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്​ രാഷ്​ട്രീയ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക്​ ഇറങ്ങാന്‍ കഴിഞ്ഞില്ല. നിരവധി ആരാധകരേയും ആളുകളെയും പോലെ ഞാനും ഇക്കാര്യത്തില്‍ വിഷമിച്ചു. അത്​ നികത്തുന്നതിനായി അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ നടപ്പാക്കും”

Read Also:  സുജാതയുടെ സൂഫി ഇനി ശാകുന്തളത്തിലെ ദുഷ്യന്തൻ

നേരത്തേ രാഷ്​ട്രീയത്തിലേക്ക്​ ഇറങ്ങുമെന്ന പ്രഖ്യാപനവുമായി രജനികാന്ത്​ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോഗ്യ പ്ര​ശ്​നങ്ങളെ തുടര്‍ന്ന്​ പ്രഖ്യാപനത്തില്‍നിന്ന്​ അദ്ദേഹം പിന്‍മാറുകയായിരുന്നു. ഒരിക്കല്‍ പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രജനികാന്തും തന്‍റെ രണ്ടു കണ്ണുകളാണെന്ന്​ അര്‍ജുനമൂര്‍ത്തി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button