രാഷ്ട്രീയത്തിലേക്കില്ലെന്ന് തമിഴ് സൂപ്പര്‍ താരം രജനികാന്ത് പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപന സൂചനകളുമായി രജനിയുടെ ആരാധകനും ഉപദേശകനുമായ അര്‍ജുനമൂര്‍ത്തിയുടെ പ്രസ്താവന. രജനിയുടെ ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മണ്ട്രത്തിന്റെ കോഓര്‍ഡിനേറ്റര്‍ കൂടിയാണ് അര്‍ജുനമൂര്‍ത്തി. രജനികാന്തിന്റെ ആശയങ്ങള്‍ വഴികാട്ടിയാക്കുമെന്നും അദ്ദേഹത്തിന്റെ ആശയങ്ങളിലൂടെ രാഷ്ട്രീയ മാറ്റം കൊണ്ടുവരുമെന്നും അര്‍ജുനമൂര്‍ത്തി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Read Also: ഐഎഫ്എഫ്കെ: ലൈഫ് ടൈം അച്ചീവ്മെൻറ്റ് പുരസ്ക്കാരം ഫ്രഞ്ച് ചലച്ചിത്രകാരന് ഷീന്‍ ലുക് ഗൊദാര്‍ദിന്
“ഞാന്‍ അദ്ദേഹത്തിന്റെ കാല്പാദം കുമ്പിടും. അദ്ദേഹം എന്നെ ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുമ്പോള്‍ എനിക്ക് ഒരുപാട് ദൂരം യാത്ര ചെയ്യാനാകും. അദ്ദേഹത്തിന്റെ സ്വപ്നം ഞാന്‍ സാക്ഷാത്കരിക്കും” -ബി.ജെ.പി ബൗദ്ധിക സെല്‍ മുന്‍ തലവന്‍ കൂടിയായ അര്‍ജുനമൂര്‍ത്തി വ്യക്തമാക്കി.
Read Also: ജോജു ജോർജ്ജും രമ്യാ നമ്പീശനും ഒന്നിക്കുന്നു
അര്‍ജുനമൂര്‍ത്തി സാമൂഹികമാധ്യമത്തില്‍ കുറിച്ചതിങ്ങനെ:”എല്ലാവര്ക്കും അറിയാം സൂപ്പര്‍സ്റ്റാന്‍ രജനികാന്ത് ലോകത്തിന് മുമ്പില്‍ എന്നെ പരിചയപ്പെടുത്തി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. നിരവധി ആരാധകരേയും ആളുകളെയും പോലെ ഞാനും ഇക്കാര്യത്തില്‍ വിഷമിച്ചു. അത് നികത്തുന്നതിനായി അദ്ദേഹത്തിന്റെ ആശയങ്ങള്‍ നടപ്പാക്കും”
Read Also: സുജാതയുടെ സൂഫി ഇനി ശാകുന്തളത്തിലെ ദുഷ്യന്തൻ
നേരത്തേ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന പ്രഖ്യാപനവുമായി രജനികാന്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പ്രഖ്യാപനത്തില്‍നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. ഒരിക്കല്‍ പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രജനികാന്തും തന്റെ രണ്ടു കണ്ണുകളാണെന്ന് അര്‍ജുനമൂര്‍ത്തി പറഞ്ഞിരുന്നു.
Post Your Comments