CinemaGeneralMollywoodNEWS

ആദ്യം കണ്ടപ്പോൾ ‘ഇവൻ’ എന്നാണ് മമ്മുക്ക സംബോധന ചെയ്തത്: അനുഭവം വെളിപ്പെടുത്തി സിദ്ധിഖ്

ആ ചോദ്യം എനിക്ക് നന്നായി ബോധിച്ചു

തന്റെ സിനിമാ ജീവിതം തുടങ്ങിയത് മമ്മൂട്ടിയോടൊപ്പമാണെന്നും തന്നെ കണ്ടമാത്രയിൽ മമ്മൂട്ടി, സംവിധായകൻ തമ്പി കണ്ണന്താനത്തിനോട് ചോദിച്ചത് ‘ഇവനാണോ സിദ്ധിഖ്’ എന്നാണെന്നും ആ ചോദ്യം തനിക്ക് ഒരുപാട് സന്തോഷം നൽകിയെന്നും മമ്മൂട്ടി എന്ന നടന് തന്റെ സിനിമാ ജീവിതത്തിലുള്ള പ്രാധാന്യം വ്യക്തമാക്കി കൊണ്ട് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സിദ്ധിഖ് പറയുന്നു

“എന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് തന്നെ മമ്മുക്കയോടൊപ്പം അഭിനയിച്ചു കൊണ്ടാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘ആ നേരം അൽപ്പദൂരം’ എന്ന സിനിമയിലൂടെയാണ് ഞാൻ വരുന്നത്. ആ സിനിമയിൽ അഭിനയിക്കാൻ മമ്മുക്ക മദ്രാസിൽ എത്തുമ്പോൾ ഞാനും അവിടെയുണ്ടായിരുന്നു. മുടിയൊക്കെ പറ്റവെട്ടിയ ലുക്കിലായിരുന്നു മമ്മുക്ക. ‘നിറക്കൂട്ട്’ എന്ന സിനിമ കഴിഞ്ഞുള്ള സമയമാണ്. എന്നെ കണ്ടതും തമ്പി കണ്ണന്താനത്തിനോട് മമ്മുക്ക ചോദിച്ചു “ഇവനാണോ സിദ്ധിഖ്’, ആ ചോദ്യം എനിക്ക് നന്നായി ബോധിച്ചു. കണ്ടമാത്രയിൽ തന്നെ ഇവൻ എന്ന് സംബോധന ചെയ്തപ്പോൾ ഞാനും അദ്ദേഹത്തിന്റെ ആരോ ആണെന്ന തോന്നലാണ് ഉണ്ടായത്. പിന്നീട് എന്നെ മുറിയിൽ കൊണ്ട് പോയി അദ്ദേഹം ഒരുപാടു കാര്യങ്ങൾ സംസാരിച്ചു. എന്റെ സിനിമ ജീവിതത്തിലെ വലിയ ഒരു അധ്യായമാണ് മമ്മൂട്ടി എന്ന നടനും വ്യക്തിയും”. സിദ്ധിഖ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button