പ്രിയദർശന്റെ സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് നന്ദു. മലയാള സിനിമയുടെ വലിയ ഒരു കാലഘട്ടം നന്ദുവിനൊപ്പം ചേർന്നിട്ടും ‘സ്പിരിറ്റ്’ എന്ന സിനിമ വരെ കാത്തിരിക്കേണ്ടി വന്നു നന്ദു എന്ന നടനെ മലയാള സിനിമ ലോകം തിരിച്ചറിയാൻ. തന്റെ സിനിമാ ജീവിതത്തിലെ നിർണ്ണായകമായ ചിത്രത്തെക്കുറിച്ച് ഒരു പ്രമുഖ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു സംസാരിക്കുകയാണ് താരം.
‘സ്പിരിറ്റ്’ എന്ന സിനിമ എന്നിലെ നടന്റെ വളർച്ച വലിയ രീതിയിൽ മുന്നിൽ നിർത്തിയ ചിത്രമായിരുന്നു. ആ സിനിമ ചെയ്യുമ്പോൾ എനിക്ക് അറിയില്ലായിരുന്നു. അതിലെ പ്ലംബർ മണിയൻ എന്ന കഥാപാത്രത്തിന് എത്രത്തോളം പ്രസ്കതിയുണ്ടാകുമെന്നു. “താടിയും, മുടിയും വളർത്തി മനുഷ്യ കോലത്തിലല്ലാതെ നീ എന്റെ മുന്നിൽ വാ നിന്റെ തലവര മാറ്റുന്ന ഒരു കഥാപാത്രം ഞാൻ തരാം” എന്ന് മാത്രമാണ് രഞ്ജിയേട്ടൻ എന്നോട് പറഞ്ഞത്. പക്ഷെ സിനിമയുടെ കഥ മുഴുവനായി എനിക്ക് അറിയില്ലായിരുന്നു. എന്റെ റോൾ ചെയ്തു തീർത്തതിന് ശേഷം ഞാൻ അതിന്റെ സെറ്റിൽ നിന്നും മറ്റൊരു സിനിമയിൽ അഭിനയിക്കാൻ പോയി. പക്ഷെ ആദ്യ ദിവസം സിനിമ കണ്ടപ്പോഴാണ് എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം മനസിലാകുന്നത്. സിനിമയുടെ ക്ളൈമാക്സ് വന്നു നിൽക്കുന്നത് എന്നിലൂടെ ആണെന്ന് അറിഞ്ഞപ്പോൾ ഒരു നടനെന്ന നിലയിൽ എന്റെ കണ്ണ് നിറഞ്ഞു. സ്പിരിറ്റിലെ പ്ലംബർ മണിയൻ എനിക്ക് അത്രത്തട്ടോളം പ്രിയപ്പെട്ട കഥാപാത്രമാണ്”.
Post Your Comments