CinemaGeneralKollywoodLatest NewsNEWSTrailersVideos

‘മാസ്റ്റർ’ ഇനി ആമസോൺ പ്രൈമിൽ ; ജനുവരി 29ന് റിലീസ് ചെയ്യും

മാസ്റ്റർ ജനുവരി 29ന് ആമസോൺ പ്രൈമിൽ

കോവിഡ് പശ്ചാത്തലത്തിൽ മാസങ്ങളോളം അടച്ചിട്ട തിയറ്ററുകളിൽ ആദ്യം റിലീസിനെത്തിയ ചിത്രമാണ് വിജയ്‌യുടെ ‘മാസ്റ്റർ’. ചിത്രം ഇറങ്ങി ആഴ്ചകൾക്കുള്ളിൽ വൻ ലാഭമാണ് ചിത്രം നേടിയത്. തമിഴ്നാട്ടില്‍ മാത്രമല്ല ആന്ധ്ര/തെലങ്കാനയിലും കര്‍ണാടകത്തിലും കേരളത്തിലുമൊക്കെ വന്‍ പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ വിജയ്‌യുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

മാസ്റ്റർ ജനുവരി 29ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്ന ഏറ്റവും പുതിയ റിപ്പോർട്ടാണ് പുറത്തുവരുന്നത്. തിയറ്ററുകളിെലത്തി പതിനേഴ് ദിവസം പിന്നിടുമ്പോളാണ് ചിത്രം ഒടിടി റിലീസിനെത്തുന്നത്. വിജയ്–വിജയ് സേതുപതി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം പൊങ്കൽ റിലീസ് ആയി ജനുവരി 13–നാണ് തിയറ്ററുകളിലെത്തിയത്.

ചിത്രത്തിന്റെ ആഗോള കലക്‌ഷൻ 220 കോടി പിന്നിട്ടുകഴിഞ്ഞു. തമിഴ്നാട്ടിലെ തിയറ്ററുകളിൽ മികച്ച കലക്‌ഷൻ തുടരുന്ന സാഹചര്യത്തിലാണ് ചിത്രം ഒടിടി റിലീസിനെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button