മതവികാരം വൃണപ്പെടുത്തുകയും മതത്തെ പൊതുമധ്യത്തില്‍ പരിഹസിക്കുകയും ചെയ്തെന്ന പരാതിയില്‍ ‘താണ്ഡവ്’ വെബ് പരമ്പാരയുടെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും അറസ്റ്റ് ചെയ്യാമെന്ന് സുപ്രീം കോടതി. സംവിധായകന് അലി അബ്ബാസ് സഫര്‍, നിര്‍മാതാവ് ഹിമാന്‍ഷു മെഹ്റ, രചന നിര്‍വഹിച്ച ഗൗരവ് സോളങ്കി, അഭിനേതാവ് മുഹമ്മദ് സീഷന്‍ അയ്യൂബ് തുടങ്ങിയവര്‍ വെവ്വേറെ സമര്‍പ്പിച്ച ഹർജികള്‍ പരിഗണിച്ചാണ് സുപ്രീം കോടതി ഇവരുടെ അറസ്റ്റിന് അവസരം തുറന്നുനല്‍കിയത്.
Read Also: ആരാധികയ്ക്കൊപ്പം ഐശ്വര്യ റായ് ; വൈറലായി ചിത്രം
മതവികാരം വൃണപ്പെടുത്തിയെന്ന് കാണിച്ച് ഇവര്‍ക്കെതിരെ ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അലിഗഢ്, ഗ്രേറ്റര്‍ നോയ്ഡ, ഷാജഹാന്‍പൂര്‍ പൊലീസ് സ്റ്റേഷനുകളിലായി ഉത്തര്‍ പ്രദേശില്‍ മാത്രം മൂന്നു കേസുകളുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ക്കെതിരെ രേഖപ്പെടുത്തിയ കേസുകള്‍ ഒന്നാക്കാന്‍ സുപ്രീം കോടതി ബുധനാഴ്ച നിര്‍ദേശം നല്കി.
Read Also: വളർത്തുനായ്ക്കൊപ്പം കളിച്ച് പൃഥ്വിയുടെ അല്ലി ; ചിത്രം പങ്കുവെച്ച് സുപ്രിയ
ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്, ഡിംപിള്‍ കപാഡിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായിയെത്തുന്ന ‘താണ്ഡവി’ല്‍ സീഷന്‍ അയ്യൂബ് അണിഞ്ഞ വേഷം, ഭഗവാന് ശിവൻറ്റെ വേഷമണിഞ്ഞ് ‘ആസാദി’ നാമം ഉയർത്തുന്ന ഭാഗമാണ് വിമര്‍ശനമേറ്റുവാങ്ങിയത്.
Read Also: നീലയിൽ തിളങ്ങി കല്യാണി ; വൈറലായി ചിത്രം
ജനുവരി 15ന് ആമസോണ്‍ പ്രൈം റിലീസ് ചെയ്ത പരമ്പരക്കെതിരെ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും വിമര്‍ശനം ശക്തമായതോടെ നിര്‍മാതാക്കള്‍ പരസ്യമായി മാപ്പപേക്ഷിച്ചിരുന്നു. പിന്നാലെ അറസ്റ്റ് നടപടികളുമായി വിവിധ സംസ്ഥാനങ്ങള്‍ മുന്നോട്ടുപോകുന്നത് അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ സുപ്രീം കോടതിയിലെത്തിയ കേസിലാണ് ബുധനാഴ്ച വിധി പറഞ്ഞത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വേണമെങ്കില്‍ അതത് ഹൈക്കോടതികളെ സമീപിക്കാമെന്നും ജസ്റ്റീസുമാരായ അശോക് ഭൂഷണ്, ആര്.എസ് റെഡ്ഡി, എം.ആര് ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Post Your Comments