മലയാള സിനിമയിൽ വിഭിന്നമായ വേഷങ്ങൾ ചെയ്തു കയ്യടി നേടിയ നടനാണ് സുധീർ കരമന. സിനിമയിൽ നായകനായി നിലനിൽക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വ്യത്യസ്തമായ വേഷങ്ങൾ ചെയ്തു മുന്നോട്ട് പോകനാണ് ആഗ്രഹിക്കുന്നതെന്നും സുധീർ കരമന പറയുന്നു സിനിമയിൽ വൈകി വന്നത് എന്ത് കൊണ്ടാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
“അച്ഛൻ ചെയ്‌തു വച്ചിരിക്കുന്ന കഥാപാത്രങ്ങൾ എനിക്ക് വലിയ വെല്ലുവിളി തന്നെയാണ്. പുലിമുരുകനിൽ ഞാൻ ഒരു ഹാജ്യാർ കഥാപാത്രം ചെയ്തു. അച്ഛനും അങ്ങനെ ഒരു വേഷം ചെയ്തിട്ടുണ്ട്. ‘പൊന്മുട്ടയിടുന്ന താറാവിൽ’.അങ്ങനെ വരുമ്പോൾ നടനെന്ന നിലയിൽ എന്നെ സംബന്ധിച്ച് നല്ല ടെൻഷനാണ്. മലയാള സിനിമയിൽ നായകനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഒത്തിരി കള്ളൻ വേഷങ്ങൾ ചെയ്തു. അതിലുപരി പോലീസ് വേഷങ്ങൾ ചെയ്തു. ലോറി ഡ്രൈവർ ചെയ്തു. രാഷ്ട്രീയക്കാരൻ ചെയ്തു. ഹൈക്കോടതി ജഡ്ജി ചെയ്തു. അങ്ങനെ നിരവധി വേഷങ്ങൾ ചെയ്തു കഴിഞ്ഞു. അങ്ങനെ വിവിധതരം കഥാപാത്രങ്ങളിലൂടെ കടന്നു പോകാനാണ് ഞാൻ ഇഷ്ടപെപ്പടുന്നത്. സിനിമയിൽ വന്നത് വളരെ താമസിച്ചാണ് എന്ന് പറയാൻ കഴിയില്ല. ജോലിയുടെ ഭാഗമായി എനിക്ക് സിനിമയിലേക്ക് 2010 വരെ വരാൻ കഴിയില്ലായിരുന്നു. ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു . ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സുധീർ കരമന പറയുന്നു.
Post Your Comments