
സൗത്ത് കൊറിയന്‍ നടി സോങ് യൂ ജുങ് അന്തരിച്ചു. 26 വയസ്സായിരുന്നു. ജനുവരി 23നായിരുന്നു മരണമെന്നും അതേ ദിവസം തന്നെ സംസ്കാര ചടങ്ങുകള്‍ നടന്നുവെന്നും സബ്ലൈം ആര്‍ട്ടിസ്റ്റ് ഏജന്‍സി അറിയിച്ചു. അതേസമയം മരണകാരണം പുറത്തുവിട്ടിട്ടില്ല.
2013 ല്‍ മോഡലിങ് രംഗത്തായിരുന്നു സോങ് യൂ ജുങിന്റെ അരങ്ങേറ്റം. അതേ വര്‍ഷം തന്നെ ഗോള്‍ഡന്‍ റെയിന്‍ബോ എന്ന ടിവി ഡ്രാമയില്‍ വേഷമിട്ടു. മേക്ക് യുവര്‍ വിഷ്, സ്കൂള്‍ 2017 തുടങ്ങിയവയായിരുന്നു മറ്റു ടിവി സീരീയലുകള്‍.
2019 ല്‍ പുറത്തിറങ്ങിയ ഡിയന് മൈ നെയിം എന്ന സീരിയലിലാണ് അവസാനമായി അഭിനയിച്ചത്.
Post Your Comments