രാജ്യത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത ചെറുപ്പകാല ഓര്‍മ പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. 1997ലാണ് പൃഥ്വി ആദ്യമായി റിപ്പബ്ലിക്ക് ദിന പരേഡിൻറ്റെ ഭാഗമാകുന്നത്. അന്ന് തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു പൃഥ്വിരാജ്.
https://www.facebook.com/PrithvirajSukumaran/photos/a.458920757496327/3649605281761176/?__cft__[0]=AZXJXVX7g5fK1lSjr6TwPrwi3udfts6tKws1xcYPzklyFXMvbf_jMoXyAnwBBJLqtrnjoxfhkCImz-kohh2ofE-lpMX9k8Uon13UvvKvg_VC1XQvScip32SfiUCpNj3NdmU&__tn__=EH-R
വേലകളിയുടെ പരമ്പരാഗത വേഷമണിഞ്ഞ് മുന്നിൽ നിൽക്കുന്ന പൃഥ്വിയെ ചിത്രത്തിൽ കാണാം. പിന്നില്‍ കേരളീയ കലകളും ആനയും അമ്പാരിയും എല്ലാം അണിനിരന്നിട്ടുണ്ട്. ഈ റിപ്പബ്ലിക്ക് ദിനത്തിൽ തന്നെയായിരുന്നു പൃഥ്വിരാജ് ചിത്രമായ ജനഗണമനയുടെ പ്രോമോ പുറത്തിറക്കിയത്. പ്രോമോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി കഴിഞ്ഞു.
Post Your Comments